മണ്ണാര്‍ക്കാട്: ആരോഗ്യകേരളത്തില്‍ ഡെന്റല്‍ സര്ജന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികളി ലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി രണ്ടിന് എഴുത്ത് പരീക്ഷ നടക്കും. നൂറണി ബി.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാ ണ് പരീക്ഷ. നവംബര്‍ 18 നകം ആരോഗ്യകേരളം വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കാണ് പരീക്ഷ. കോവിഡ് മാനദ ണ്ഡങ്ങള്‍ പാലിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ കൂടെ കുട്ടികളെ പ രീക്ഷാ സെന്ററില്‍ പ്രവേശിപ്പിക്കില്ല. പരീക്ഷയ്ക്കാവശ്യമായ റെ റ്റിംഗ് പാഡ്, തിരിച്ചറിയല്‍ രേഖ എന്നിവ കൈയ്യില്‍ കരുതണം. എഴുത്ത് പരീക്ഷാ ഫലം, അഭിമുഖം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.arogyakeralam.gov.in ല്‍ പ്രസിദ്ധീകരി ക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
പരീക്ഷാ വിഭാഗം, സമയം എന്നിവ ക്രമത്തില്‍
ഡെന്റല്‍ സര്ജന് (ബി.ഡി.എസ്), പരീക്ഷാ സമയം 10.30-11.30. റിപ്പോര്‍ട്ടിംഗ് സമയം-9.30
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പരീക്ഷാ സമയം 1.30-2.30, റിപ്പോര്‍ട്ട് സമയം-1.00
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പരീക്ഷാ സമയം 1.30-2.30, റിപ്പോര്‍ട്ടിംഗ് സമയം-1.00