പാലക്കാട്:കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സ ര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേ ക്ഷിക്കാന്‍ അര്‍ഹതയുള്ളവരും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാ ത്തവര്‍ക്കുമായി അദാലത്ത് സംഘടിപ്പിക്കുന്നു.ഡിസംബര്‍ 27 ന് രാ വിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ കലക്ടറേറ്റില്‍ നടക്കുന്ന അദാ ലത്തില്‍്അപേക്ഷ നല്‍കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യ ക്തിയുടെ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്, ഗുണഭോക്താവി ന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി കോഡ് സഹിതമുള്ള ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളുമായി അദാലത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
കോവിഡ് ധനസഹായം: അദാലത്ത് 27 ന്
കോവിഡിനെ തുടർന്ന് മാതാപിതാക്കളൊ, നിലവിലെ രക്ഷിതാ വോ മരണമടഞ്ഞ് അനാഥരായ കുട്ടികള്‍ക്കുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുക ലക്ഷ്യമിട്ട് ഡിസംബര്‍ 27 ന് രാവിലെ 10 ന് കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. ധനസഹായത്തി ന് യോഗ്യരായ കുട്ടികള്‍/ ബന്ധുക്കള്‍ കുട്ടിയുടെ അഞ്ച് ഫോട്ടോ, ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, മാതാപിതാക്കളുടെ കോവിഡ് മരണസര്‍ട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്ക റ്റ് എന്നിവയുടെ അഞ്ച് പകര്‍പ്പുകള്‍ സഹിതം പ്രസ്തുത അദാലത്തി ല്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയി ച്ചു. ഫോണ്‍: 0491 2531098
സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് ധനസഹായത്തിനായും അദാലത്തില്‍ പങ്കെടുക്കാം
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് ധനസഹായത്തിനും അപേക്ഷിക്കാം. കോവിഡ് മൂലം മാതാവും പിതാവും മരണപ്പെട്ട കുട്ടികള്‍, പിതാ വോ മാതാവോ മുന്‍പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരത്തെ ഉപേക്ഷിച്ചതും ഇപ്പോള്‍ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത്, ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികളും അര്‍ഹരാണ്. മാതാപിതാക്കളുടെ മരണ സമയത്ത് 18 വയസ്സ് പൂര്‍ത്തിയാവാത്ത കുട്ടികളും ധനസഹായത്തിന് അര്‍ഹരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളേയും പദ്ധതിയുടെ സഹായം വേണ്ട എന്ന് രേഖാമൂലം അറിയിക്കുന്നവരേയും ധനസഹായത്തിന് പരിഗണിക്കില്ല.
സംസ്ഥാന സര്‍ക്കാറിന്റ കോവിഡ് ധനസഹായം ഇപ്രകാരം
ഒറ്റത്തവണ ധനസഹായമായി കുട്ടിയുടെയും ജില്ലാ ശിശുസംരക്ഷ ണ ഓഫീസറുടെയും പേരില്‍ മൂന്നു ലക്ഷം രൂപ ജോയിന്റ് ഫിക്‌സ ഡ് ഡെപ്പോസിറ്റായി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കും. പ്രതിമാ സ ധനസഹായം എന്ന നിലയില്‍ 2000 രൂപ 18 വയസ്സു പൂര്‍ത്തിയാകു ന്നതു വരെ കുട്ടിയുടെയും നിലവിലുള്ള രക്ഷകര്‍ത്താവിന്റേയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പഠന സഹായ മായി 18 വയസ്സ് മുതല്‍ ബിരുദതലം വരെ അല്ലെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകുന്നതു വരെ പഠിക്കുന്ന കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുക പ്രകാരമുള്ള വിദ്യാഭ്യാസ ചെലവും വഹിക്കും.
പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍സ് പദ്ധതിക്കുള്ള ഗുണഭോക്താകളെയും പരിഗണിക്കും
കേന്ദ്ര സര്‍ക്കാരിന്റെ പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍സ് പദ്ധതിയി ല്‍ ധനസഹായത്തിന് അപേക്ഷിക്കാം. 2020 മാര്‍ച്ച് 11 മുതല്‍ 2021 ഡിസംബര്‍ 31 വരെ കാലയളവില്‍ സംഭവിച്ച മരണങ്ങള്‍ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ. കോവിഡ് മൂലം മാതാവും പിതാ വും മരണപ്പെട്ട കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ട തും കോവിഡ്മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, ലീഗല്‍ ഗാര്‍ഡിയന്‍ അല്ലെങ്കില്‍ ദത്തെടുത്ത മാതാ പിതാക്കള്‍ അല്ലെങ്കില്‍ ദത്തെടുത്ത ഏക രക്ഷിതാവ് എന്നിവര്‍ കോവിഡ് മൂലം മരണപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍സ് ധനസഹായം ഇപ്രകാരം
കുട്ടികളുടെയും ലീഗല്‍ ഗാര്‍ഡിയനായ ജില്ലാ കലക്ടറുടേയും പേരി ല്‍ പോസ്റ്റ് ഓഫീസില്‍ ആരംഭിക്കുന്ന സേവിങ്‌സ് അക്കൗണ്ടില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കും. കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാവുന്ന ദി വസം മുതല്‍ 23 വയസ്സ് പൂര്‍ത്തിയാവുന്നതു വരെ പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. കുട്ടിക്ക് 23 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ 10 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. പദ്ധതി പ്രകാരം കുട്ടിക്ക് 5 ലക്ഷം രൂപ വരെയുള്ള പി.എം.ജെ.എ.വൈ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ധനസഹായം, ജവഹര്‍ നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ, സൈനിക സ്‌കൂള്‍ എന്നി വയിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക പരിഗണനയും ലഭിക്കും. അര്‍ഹരായ കുട്ടിയുടെ ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, റേഷ ന്‍കാര്‍ഡ് പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, മാതാപിതാക്കളുടെ മര ണ സര്‍ട്ടിഫിക്കറ്റ്, ഔദ്യോഗിക കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അഞ്ച് പകര്‍പ്പുകള്‍ വീതം ലഭ്യമാക്കണം.