അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍, മട്ടത്തു കാട്,തൂവ ഊരിലെ വള്ളി-രാജേന്ദ്രന്‍ ദമ്പതികളുടെ 42 ദിവസം പ്രാ യമായ ആണ്‍കുഞ്ഞാണ് മരിച്ചത്.കഴിഞ്ഞ മാസം 11ന് കോട്ടത്തറ ആശുപത്രിയില്‍ നിന്നും വള്ളിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജി ലേക്ക് റഫര്‍ ചെയ്തിരുന്നു.ഒക്ടോബര്‍ 13ന് പ്രസവിച്ച കുഞ്ഞിന് 715 ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ.ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ യാണ് കുട്ടി മരിച്ചത്.അട്ടപ്പാടിയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ ശിശുമരണമാണ് ഇത്.
അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ശിശുമരണങ്ങള്‍ക്ക് കാര ണം സര്‍ക്കാര്‍ അനാസ്ഥയാണെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.ഇത്രയേറെ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കോ ട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയില്‍ എത്തു ന്ന ഗര്‍ഭിണികളെ ചികിത്സിക്കുന്നതിന് മതിയായ സൗകര്യമില്ലാ ത്തത് ന്യയീകരിക്കാനാകില്ല.ഗുരുതരാവസ്ഥയിലായ രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്ക് ആശുപത്രിയില്‍ നിന്നും അയക്കുമ്പോള്‍ കൃത്യസമയത്തിന് എത്തുന്നതിന് ചുരം റോഡിന്റെ ശോച്യാവസ്ഥ കാരണം കഴിയാത്ത സാഹചര്യമാണ്.
വിദഗ്ദ്ധ ചികത്സ കിട്ടാതെ അട്ടപ്പാടിയില്‍ ഈ വര്‍ഷം കുറഞ്ഞത് 15 പേരെങ്കിലും മരിച്ചിട്ടുണ്ട്.അട്ടപ്പാടിയിലെ അടിസ്ഥാനപരമായ വി ഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും അട്ടപ്പാടിയില്‍ അദാലത്ത് നടത്തുന്ന സബ് കളക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗ സ്ഥര്‍ തുടര്‍ച്ചയായുണ്ടാകുന്ന ശിശുമരണങ്ങളും പരിശോധനക്ക് വി ധേയമാക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറി യക്ക് ആവശ്യപ്പെട്ടു.