കാഞ്ഞിരപ്പുഴ: അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്.ഇക്കഴിഞ്ഞ ശനി,ഞായര്‍ ദിവസങ്ങൡലായി മൂവായിരത്തോളം പേരാണ് ഉദ്യാനത്തിലെത്തി യത്.ശനിയാഴ്ച 708 സന്ദര്‍ശകരെത്തി.ഞായറാഴ്ച 1815 മുതിര്‍ന്നവരും 436 കുട്ടികളും ഉള്‍പ്പടെ 2251 പേരാണ് ഉദ്യാനത്തിലെത്തിയത്.രണ്ട് ദിവസങ്ങളിലായി 74,900 രൂപ വരുമാനം ലഭിച്ചു.ഈ മാസം ഇതുവരെ 24000 ത്തോളം മുതിര്‍ന്നവരും അയ്യായിരത്തിനടുത്ത് കുട്ടികളുംഉ ള്‍പ്പെടെ 29000ത്തോളം സന്ദര്‍ശകര്‍ ഉദ്യാനത്തിലെത്തിയിരുന്നു.7 ലക്ഷത്തി 36 ആയിരത്തോളം രൂപ വരുമാനം ലഭിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ വിനോദ സഞ്ചാര മേഖലയില്‍ വലിയ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്.ദീര്‍ഘ കാല ത്തെ അടച്ചിടല്‍ ജീവിതത്തിലുണ്ടായ വിരസത അകറ്റാന്‍ സന്ദര്‍ശ കര്‍ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ്.2019ല്‍ മൂന്നേകാല്‍ കോടി രൂപയുടെ വികസനം പൂര്‍ത്തീകരിച്ച് ഉദ്യാനം തുറന്നതിന് പിന്നാലെയാണ് കോവിഡ് എത്തിയത്.പിന്നീട് മാസങ്ങ ളോളം ഉദ്യാനം അടഞ്ഞ് കിടന്നതോടെ വലിയ സാമ്പത്തിക നഷ്ട വും ഉണ്ടായി.ഇതില്‍ നിന്നെല്ലാം പതിയെ കരകയറുകയാണ് കാ ഞ്ഞിരപ്പുഴ ഉദ്യാനവും.

ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന വാക്കോടന്‍ മലയുടെ സൗന്ദര്യ വും ജലസമൃദ്ധമായ അണക്കെട്ടും മനോഹരമായ ഉദ്യാനവുമെല്ലാം കാഴ്ചകളുടെ അഴക് വിടര്‍ത്തുന്നതാണ്.കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള സൈക്ലിംഗ്,സോര്‍ബിംഗ് ബോള്‍ സംഗീതത്തിനനുസരിച്ച് ചാഞ്ചാടു ന്ന വെള്ളച്ചാട്ടം,പെഡല്‍ ബോട്ടിംഗ്,ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവ യെല്ലാം ഇവിടുത്തെ ആകര്‍ഷണീയതയാണ്.അതേ സമയം അറ്റകുറ്റ പണികളുടെ അഭാവം നിമിത്തം കുട്ടികളുടെ പാര്‍ക്കിലെ കളിയുപ കരണങ്ങള്‍ മിക്കതും തുരുമ്പെടുത്തിട്ടുണ്ട്.അടിയന്തരമായി ഇവ അറ്റകുറ്റപണികള്‍ നടത്തേണ്ടത് അനിവാര്യമാണ്.നേരത്തെ ഡിടി പിസിക്കായിരുന്നു ഉദ്യാനത്തിന്റെ ചുമതല.കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ്.മലമ്പുഴ മോ ഡലില്‍ ജലസേചന വകുപ്പും ഡിടിപിസിയും സംയുക്തമായാണ് ഉ ദ്യാനം പരിപാലിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!