മണ്ണാര്‍ക്കാട് :പട്ടയ പ്രശ്‌നം നേരിടുന്നവരുടെ ഡാറ്റാ ബേസ് തയ്യാറാ ക്കുന്നതിനായുള്ള താലൂക്ക് തല യോഗം ഈ മാസം 25ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസില്‍ ചേരും.പട്ടയമില്ലാതെ ബുദ്ധിമുട്ടുന്ന വരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പ്രതിവിധി കണ്ടെത്താനും സര്‍ക്കാ ര്‍ വിവര ശേഖരണം നടത്തി വരുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് സര്‍ ക്കാര്‍ നിര്‍ദേശാനുസരണം മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാനത്തും യോഗം ചേരുന്നത്.
ഡെപ്യുട്ടി കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എം എല്‍എമാര്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,വിവിധ വകുപ്പു മേ ധാവികള്‍ എന്നിവര്‍ സംബന്ധിക്കും. നിലവില്‍ പട്ടയപ്രശ്‌നം നേരി ടുന്ന എത്ര കുടുംബങ്ങളാണ് താലൂക്കില്‍ ഉള്ളത്,എന്താണ് അവരു ടെ പ്രശ്‌നം,പരിഹാരം സാധ്യമാകുന്നതാണോ എന്നതെല്ലാം സംബ ന്ധിച്ചാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്ന് താലൂക്ക് ഓഫീസ് അ ധികൃതര്‍ അറിയിച്ചു.
താലൂക്ക് പരിധിയിലെ മിക്ക പഞ്ചായത്തുകളിലും പട്ടയപ്രശ്‌നം നി ലനില്‍ക്കുന്നുണ്ട്.വനാതിര്‍ത്തി പ്രദേശങ്ങളിലും മിച്ചഭൂമിയിലും പട്ടയത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ നിരവധിയാ ണ്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടും പട്ടയം വൈകുന്നവരും ഇക്കൂട്ടത്തിലുണ്ട്.