മണ്ണാര്‍ക്കാട്: മികച്ചതും വൈവിധ്യവുമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനും സംസ്ഥാനത്ത് ഏറ്റവും നല്ല നിലയില്‍ കോവിഡ് പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതിനും സംസ്ഥാന സഹകരണ വകുപ്പ് മണ്ണാര്‍ക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹ കരണ ബാങ്കിന് രണ്ട് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു ഒരു ലക്ഷം രൂപയുടെ പ്രത്യേക ക്യാഷ് അവാര്‍ഡും ബാങ്കിന് സമ്മാനിച്ചു. മികച്ച പ്രവര്‍ത്തനത്തിന് സഹകരണ വകുപ്പിന്റെ അപ്രീസിയേഷന്‍ അവാര്‍ഡും, വൈവിധ്യപൂര്‍ണ്ണമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പി ലാക്കിയതിന് സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക ഇന്നൊവേ ഷന്‍ അവാര്‍ഡും 1 ലക്ഷം രൂപയുമാണ് ബാങ്കിന് ലഭിച്ചത്.
സഹകരണ മേഖലയില്‍ ആദ്യമായി എന്‍എബിഎല്‍ അക്രഡിറ്റേഷ ന്‍ നേടി സ്വന്തമായി കോവിഡ് ആര്‍ടിപിസിആര്‍ ലാബ് ആരംഭിച്ച ത് പ്രത്യേകം പരിഗണിക്കപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം എന്‍എബിഎല്‍ അ ക്രഡിറ്റേഷനോടെ ആര്‍ടിപിസിആര്‍ ലാബ് ആരംഭിച്ചിട്ടുള്ളത്. 24 മണിക്കൂറും 365 ദിവസവും വ്യക്തിഗത ബാങ്കിംഗ് സേവനം നല്‍കു ന്നതുള്‍പ്പെടെ മികച്ച പ്രവര്‍ത്തനത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ ഇ തിനകം ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.
1989-ല്‍ 30,000/ രൂപ ഓഹരി മൂലധനവും 305 അംഗങ്ങളുമായി പ്രവര്‍ ത്തനം ആരംഭിച്ച ബാങ്ക് ഇന്ന് സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകളില്‍ ഒന്നാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തി ന് സഹകരണ മേഖലയില്‍ രൂപീകരിച്ച 13000 കോടി രൂപയുടെ ഫ ണ്ട് മാനേജരായി പ്രവര്‍ത്തിക്കുന്നതും മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഗ്രാമീണ ജനതയെ വട്ടിപ്പലിശക്കാരില്‍ നിന്നും മോചിപ്പിക്കുന്നതിന് ബാങ്ക് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി, പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ പ്രചാരണത്തിന് ബാങ്ക് നടപ്പിലാക്കിയ കുട്ടിസഞ്ചി, വിഷര ഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന് സുവര്‍ണ്ണ കേരളം പദ്ധ തിയുടെ ഭാഗമായി ബാങ്ക് നടത്തിയ മട്ടുപ്പാവ് കൃഷി തുടങ്ങിയ മാ തൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ അം ഗീകാരം നേടിയ ബാങ്കിന്റെ പദ്ധതികളാണ്.
68-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന ത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങല്‍ ക്രാ ഫ്റ്റ് വില്ലേജില്‍ വെച്ച് നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവനില്‍ നിന്നും ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.സുരേ ഷും സെക്രട്ടറി എം.പുരുഷോത്തമനും ചേര്‍ന്ന് അവാര്‍ഡുകള്‍ ഏ റ്റുവാങ്ങി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎ എസ്, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി.നൂഹ് ഐഎഎസ് തുടങ്ങിയവര്‍ സംബന്ധിച്ചു.