മണ്ണാര്‍ക്കാട്:അരകുര്‍ശി ജി.എം.എല്‍.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കൊപ്പം ശിശു ദിനം ആഘോഷിച്ച് നജാത്ത് ആര്‍ട്‌സ് ആന്റ്‌സ് സയ ന്‍സ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂ ള്‍ എച്ച്.എം വിജയാരഘവന്‍ അധ്യക്ഷനായി.എന്‍.എസ്.എസ് വള ണ്ടിയര്‍മാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശിശു ദിന സന്ദേശം നല്‍കി.വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചു.

എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി ഗോകുല്‍ കൃഷ്ണ ചാച്ചാജി യായി വേഷമണിഞ്ഞ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത് പരിപാടിക്ക് മിഴിവേകി. വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി.എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നാസര്‍ സ്വാഗതവും സ്‌ക്കൂള്‍ അധ്യാ പിക ജയ നന്ദിയും പറഞ്ഞു.അധ്യാപകരും എന്‍.എസ്.എസ് യൂണിറ്റ് വളണ്ടിയര്‍മാരും പരി പാടികള്‍ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!