കോട്ടോപ്പാടം: തിരുവിഴാംകുന്നില്‍ കാട്ടാനകള്‍ വരുത്തുന്ന കൃഷി നാശത്തില്‍ തളര്‍ന്ന് കര്‍ഷകര്‍.വെള്ളിയാഴ്ച്ച രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം തിരുവിഴാംകുന്ന് ഓടക്കുഴി പാടശേഖരത്തെ മാടാമ്പാ റ കോയമ്മുവിന്റെ മുഴുവന്‍ വാഴകളും നശിപ്പിച്ചു. കുലച്ചു തുടങ്ങി യ 300 ഓളം വാഴകളാണ് കാട്ടാനകള്‍ നിമിഷ നേരം കൊണ്ട് നിലംപ രിശാക്കിയത്. ഒരു വാഴപോലും അവശേഷിക്കുന്നില്ലെന്നും വായ്പയെ ടുത്ത് കൃഷിയിറക്കിയതാണെന്നും ഇനി തിരിച്ചടക്കാന്‍ എന്തു ചെ യ്യുമെന്ന് അറിയില്ലെന്നും കോയമ്മു പറഞ്ഞു. കാട്ടാനകള്‍ കൃഷിനാ ശം വരുത്തുന്നത് തുടര്‍ക്കഥയായിട്ടും നഷ്ടപരിഹാരം ലഭിക്കുന്നി ല്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!