കോട്ടോപ്പാടം:പട്ടികവര്‍ഗ വിഭാഗം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓ ണ്‍ലൈന്‍ പഠനാവശ്യാര്‍ത്ഥം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കു ന്ന സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമാ യി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി.ഗ്രാമപഞ്ചായത്തംഗം കെ. ടി. അബ്ദുള്ള, പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,പ്രധാനാധ്യാപിക എ.രമണി, ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ഫാസിലത്ത്,എസ്.ടി പ്രമോട്ടര്‍ അപ്പുക്കുട്ടന്‍, ഹമീദ് കൊമ്പത്ത്, ടി.എം.അയ്യപ്പദാസന്‍, ജി.അമ്പിളി, എം.പ്രിയ,പി.രജനി,പി.എസ്.ദിവ്യ,കെ.എം.മുസ്തഫ സംസാരിച്ചു. തുടര്‍ന്ന് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച് ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.മൂന്നുവര്‍ഷ വാറണ്ടിയോടെയുള്ള ലാപ്‌ടോപ്പുകളില്‍ കൈറ്റിന്റെ മുഴുവന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളും പ്രീ-ലോഡു ചെയ്താ ണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.