കാരാകുര്‍ശ്ശി: ഇന്ധന നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപ ടിയെ തുടര്‍ന്ന് രാജ്യത്ത് നിരവധി സംസ്ഥാനങ്ങള്‍ സംസ്ഥാന നി കുതി കുറയ്ക്കുമ്പോള്‍ കേരളം ഇന്ധന നികുതി കുറയ്ക്കാത്തതി നെതിരെ ബിജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.കോങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ് ഉദ്ഘാടനം ചെയ്തു.ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണ ന്‍,പി വിജയന്‍,പ്രദീപ് കളരിക്കല്‍,ബ്രിജേഷ് എ,അനൂപ് ടി,ജയകൃഷ്ണ ന്‍ കെ,ഭാസ്‌ക്കരന്‍.എസ്,നിധിന്‍ ശങ്കര്‍,അനൂപ് വി എന്നിവര്‍ നേതൃ ത്വം നല്‍കി.