പാലക്കാട്: ശക്തി അഭിയാന്‍ കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ ഗമായി ജില്ലയിലെ മുഴുവന്‍ ജലസ്രോതസ്സുകളും ജലശക്തി അഭിയാ ന്റെ പ്രത്യേക ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലശക്തി അഭിയാന്‍ നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ ബല്‍പ്രീത് സിങ് നിര്‍ദ്ദേശം നല്‍കി. സബ് കലക്ടര്‍ ബല്‍പ്രീ ത് സിങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജലശക്തി അഭിയാന്‍ അവലോകന യോഗത്തിലാണ് നിര്‍ദ്ദേ ശം.ജില്ലയിലെ പൊതു ജലാശയങ്ങള്‍, കിണറുകള്‍, കുളങ്ങള്‍, കുഴ ല്‍ക്കിണറുകള്‍ തുടങ്ങി മുഴുവന്‍ ജലസ്രോതസ്സുകളും ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇതിന് മുന്നോടിയായി ജലസേചനം, തദ്ദേശ സ്വ യംഭരണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍മാര്‍ക്കും ജില്ല യിലെ വകുപ്പ് മേധാവികള്‍ക്കും നവംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും. എന്‍.ഐ.സി.(നാഷണല്‍ ഇന്‍ഫര്‍ മാറ്റിക്സ് സെന്റര്‍) ക്കാണ് പരിശീലനത്തിന്റെ ചുമതല. ജില്ലാ പ്ലാനിം ഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.