അലനല്ലൂര്‍: കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാത നവീകരിക്ക ണമെന്ന് സിപിഎം അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. എന്‍ എസ് എസ് സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെഎസ് സലീഖ ഉദ്ഘാടനം ചെയ്തു.പി ഭാസ്‌കരന്‍ പതാക ഉയര്‍ ത്തി.അബ്ദുല്‍ കരീം രക്തസാക്ഷി പ്രമേയവും രാധാകൃഷ്ണന്‍ അനു ശോചന പ്രമേയവും ലോക്കല്‍ സെക്രട്ടറി ടോമി തോമസ് പ്രവര്‍ ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍,ഏരിയ സെന്റര്‍ അംഗങ്ങളായ വിനോദ് കുമാര്‍,എം ജയകൃഷ്ണന്‍,എം ഉണ്ണീന്‍,കെ എന്‍ സുശീല, ഏരി യ കമ്മിറ്റി അംഗങ്ങളായ കെഎ സുദര്‍ശന കുമാര്‍,പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.19 ബ്രാഞ്ചുകളില്‍ നിന്നായി 60 പ്രതിനി ധികളും 13 അംഗ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
13 അംഗ ലോക്കല്‍ കമ്മിറ്റിയേയും ടോമി തോമസിനെ സെക്രട്ടറി യായും തെരഞ്ഞെടുത്തു.പി മുസ്തഫ,വി അബ്ദുള്‍ സലീം,എം .റംഷീ ക്ക്,അനു എന്‍,പി ഭാസ്‌കരന്‍,മോഹന്‍ദാസ്,രാധാകൃഷ്ണന്‍,എന്‍ പി മണികണ്ഠന്‍,അനില്‍കുമാര്‍,മധു മാസ്റ്റര്‍,മാലിനി പി എന്നിവരാണ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍.