പാലക്കാട്: കോളേജുകളില്‍ ഒക്ടോബര്‍ 25 മുതല്‍ ഒന്നാം വര്‍ഷ പി. ജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകളിലേക്ക് എത്തണമെന്ന് കോളേ ജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചാ ണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പി.ജി. ക്ലാസ്സുകളിലേക്കും 30 വിദ്യാര്‍ത്ഥികള്‍ വരെയുള്ള ക്ലാസ്സുക ളിലേക്കും എല്ലാവര്‍ക്കും എത്താനാകും. അതേ സമയം 30 ല്‍ കൂടു തല്‍ വിദ്യാര്‍ത്ഥികളുള്ള ക്ലാസ്സുകളില്‍ ഇവരെ 50 ശതമാനമാക്കി തരം തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടത്തും. വൈ കിട്ട് 3:30 വരെയാണ് ക്ലാസുകള്‍.

സയന്‍സ് വിഭാഗക്കാര്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉണ്ടാവും. അധ്യാ പകര്‍ക്ക് വൈകിട്ട് 4.30 വരെയാണ് പ്രവര്‍ത്തന സമയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്ര വേശനം ആരംഭിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തുടരും.

ഭൂരിഭാഗം വിദ്യാര്‍ഥികളും ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച വ രാണ്. കോവിഡ് ബാധിച്ച് വാക്സിന്‍ എടുക്കാന്‍ കഴിയാതെ വന്ന വര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് പ്രവേ ശനം നല്‍കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ക്ലാസില്‍ പ്രവേശിപ്പിക്കില്ല.

അവസാന വര്‍ഷ ബിരുദ, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ സുകള്‍ നേരത്തെ തുറന്നതിന് മുന്നോടിയായി ക്ലാസ് മുറികളും പരിസര ശുചീകരണവും സാനിറ്റൈസേഷനും ചെയ്തിരുന്നതായി കോളെജ് അധിക്യതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!