പാലക്കാട്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, ചെറുകിട വ്യാപാരിക ള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായുള്ള നാഷണല്‍ പെന്‍ ഷന്‍ സ്‌കീം എന്നീ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധി ച്ച് എ.ഡി.എം ടി.വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനാ യുള്ള 12 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രധാന്‍മന്ത്രി ശ്രം മന്‍ധന്‍ യോജന പദ്ധതിയില്‍ ഇതുവരെ 772 പേര്‍ അംഗങ്ങളാ യതായി യോഗത്തില്‍ അറിയിച്ചു. കൂടുതല്‍ പേരെ അംഗങ്ങളാ ക്കുന്നതിനായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആറുവരെ വാരാചരണ പരിപാടി സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നീ പദ്ധതികളില്‍ 18 വയസ് തികഞ്ഞവര്‍ക്ക് അംഗ ങ്ങളാവാം. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയില്‍ അംഗ ങ്ങളാകുന്നവര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 15,000 രൂപയോ അതില്‍ താഴെയോ വരുമാനമുള്ളവരാവണം. 40 വയസ്സാണ് പ്രായപരിധി. 60 വയസ്സിന് ശേഷം മിനിമം 3000 രൂപ പ്രതിമാസ പെന്‍ ഷന്‍ പദ്ധതി പ്രകാരം ലഭിക്കും. മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് എല്‍.ഐ.സി മുഖേനയാണ് പദ്ധതി നടപ്പിലാക്കു ന്നത്. ആകെ തുകയുടെ 50 ശതമാനം ഗുണഭോക്താവും 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമാണ്.
നാഷണല്‍ പെന്‍ഷന്‍ സ്‌കീം പദ്ധതിയില്‍ ചെറുകിട വ്യാപാരിക ള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം. പ്രതിവര്‍ഷ ടേണ്‍ ഓവര്‍ 1.5 കോടിയില്‍ കവിയരുത്. ഇന്‍കം ടാക്‌സ് കൊടുക്കുന്നവരോ ഇ.പി.എഫ്.ഒ/ ഇ.എസ്.ഐ.സി/ എന്‍. പി.എസ് / പി.എം.- എസ്.വൈ.എം എന്നിവയില്‍ അംഗങ്ങളായ വര്‍ക്ക് പദ്ധതിയില്‍ ചേരാനാവില്ല. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കരുത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കും സ്‌കീമില്‍ ചേരാവുന്നതാണ്.
ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ എഫ് എസ് സി കോഡുള്‍പ്പെടെ) എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിലോ സി.എസ്.സി ഡിജിറ്റല്‍ സേവാകേന്ദ്രയിലോ http:// maandhan.in ലൂടെയോ സംരംഭകര്‍ക്ക് സ്വന്തമായോ രജിസ്റ്റര്‍ ചെയ്യാം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം.കെ.രാമകൃഷ്ണന്‍, സി എസ് സി ഡിജിറ്റല്‍ സേവാ ജില്ലാ മാനേജര്‍ ടി.പി.അബ്ദുള്‍ ഷുക്കൂര്‍, അക്ഷയ കേന്ദ്രം ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ ബോബന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.