കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന് രാവിലെ 11 മണിക്ക് നടക്കും.ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി.പ്രസിഡന്റായിരുന്ന ലീഗ് പ്രതിനിധി ഹുസൈന്‍ കോളശ്ശേരി മുന്നണി ധാരണപ്രകാരം രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.നവംബര്‍ 17നാണ് ഹുസൈന്‍ കോളശ്ശേരി രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനം ആദ്യ നാല് വര്‍ഷം മുസ്ലിം ലീഗിനും അവസാന ഒരു വര്‍ഷം കോണ്‍ഗ്ര സിനും എന്നതാണ് ധാരണയെന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.ഇങ്ങിനെയെങ്കില്‍ ഭരണസമിതിയിലെ ഏക കോണ്‍ഗ്രസ് അംഗമായ കെ പി ഹംസയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക.നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഹംസ. എന്നാല്‍ ഇത്തരത്തിലുള്ള മുന്നണി ധാരണ യെ കുറിച്ച് അറിയില്ലെന്നും പ്രസിഡന്റ് സ്ഥാനം വേണമെന്നും ആവശ്യമുന്നയിച്ച് കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസ് രംഗ ത്തുണ്ട്.ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ല.പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് കുമരംപുത്തൂ രില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യമില്ലാതെയാണ് മത്സരിച്ച് വിജ യിച്ചത്. തുടര്‍ന്ന് ഭരണസമിതി രൂപീകരണം വന്നപ്പോള്‍ കോണ്‍ ഗ്രസ് അവിഭാജ്യ ഘടകമായി. തുടര്‍ന്ന് യുഡിഎഫ് നേതൃയോഗം ചേര്‍ന്നു. ഈ യോഗത്തില്‍ വികസനകാര്യ സ്്റ്റാന്റിംഗ് കമ്മിറ്റി ലീഗിന് നല്‍കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേരള കോണ്‍ ഗ്രസ് പ്രതിനിധി നിര്‍ദ്ദേശം വെച്ചതിനെ തുടര്‍ന്നാണേ്രത പ്രസി ഡന്റ് പദവിയില്‍ ധാരണയുണ്ടാകുന്നത്. കോണ്‍ഗ്രസ് 13 മാസ ത്തേക്കാണ് പ്രസിഡന്റ് പദവി അന്ന് ആവശ്യപ്പെട്ടത്.ഇത് സംബ ന്ധിച്ച് യോഗത്തില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തി രുന്നതായാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. തര്‍ക്കങ്ങളുണ്ടെ ങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് യുഡിഎഫ് വ്യക്തമാക്കു ന്നു. ഇതേ സമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള ആളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിക്കു ന്നതേയുള്ളൂവെന്നാണ് ലഭ്യമായ വിവരം. യുഡിഎഫ് ഭരിക്കുന്ന കുമരംപുത്തൂര്‍ പഞ്ചായത്തില്‍ മുസ്ലീം ലീഗ് – ഏഴ്, കോണ്‍ഗ്രസ് -ഒന്ന്,കേരള കോണ്‍ഗ്രസ് (എം) ഒന്ന്, ജെവിഎസ് (ഒന്ന് ), എല്‍ഡി എഫില്‍ സിപിഐ – അഞ്ച്,സിപിഎം- മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില.