മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നി രുന്ന കാമ്പസുകള്‍ തുറന്നു. അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാ ര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. പി ജി ക്ലാസുകളില്‍ മുഴു വന്‍ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി ക്ലാസുകളില്‍ 30 ലധികം വിദ്യാര്‍ ഥികള്‍ ഉള്ള ക്ലാസുകളില്‍ ഒരു ദിവസം 50 ശതമാനം പേരെയുമാണ് പ്രവേശിപ്പിക്കുന്നത്.
ഉച്ചവരെയാണ് ക്ലാസുകള്‍ നടത്തുന്നത്. പരമാവധി വലിയ ക്ലാസ്മു റികളും സെമിനാര്‍ ഹാളുകളുമാണ് ക്ലാസുകള്‍ക്കായി തിരഞ്ഞെ ടുത്തിട്ടുള്ളത്. ഭൂരിഭാഗം വിദ്യാര്‍ഥികളും ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് വാക്സിന്‍ എടുക്കാന്‍ കഴിയാ തെ വന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് പ്രവേശ നം നല്‍കുന്നത്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ക്ലാസില്‍ പ്രവേശി പ്പിക്കുന്നില്ല.
ഇതേ മാനദണ്ഡങ്ങള്‍ പ്രകാരം ഹോസ്റ്റലുകളിലും പ്രവേശനം ആരം ഭിച്ചു. സയന്‍സ് വിഭാഗക്കാര്‍ക്ക് നാളെ മുതല്‍ പ്രാക്ടിക്കല്‍ ക്ലാസുക ള്‍ ആരംഭിക്കും. അധ്യാപകര്‍ക്ക് വൈകീട്ട് 3.30 വരെയാണ് പ്രവര്‍ ത്തന സമയം.കാമ്പസുകള്‍ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികളും പരിസരവും ശുചീകരിക്കുകയും സാനിറ്റൈസേഷനും ചെയ്തിട്ടുണ്ട്.