മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ജലാശയങ്ങളില്‍ വീണ് അപകട ങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും വിനോദസ ഞ്ചാരത്തിനായി ജില്ലയില്‍ എത്തുന്നവരും അതീവ ജാഗ്രത പാലിക്ക ണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ റിതീജ് അറിയിച്ചു. ജില്ലയി ല്‍ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും മറ്റു സ്ഥലങ്ങളില്‍ നി ന്നും വരുന്നവരാണ്. അവര്‍ക്ക് സ്ഥലങ്ങളുമായി മുന്‍പരിചയമില്ലാ ത്തതാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ പറഞ്ഞു.അപകടങ്ങളില്‍പ്പെട്ടാല്‍ ഉടന്‍ 101 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • നീന്തല്‍ അറിയാത്തവരും മദ്യപിച്ചെത്തുന്നവരും രോഗങ്ങളുള്ളവരും വെള്ളത്തില്‍ ഇറങ്ങരുത്
  • ഒഴുക്ക് കൂടുതലുളള സ്ഥലങ്ങളില്‍ കുട്ടികളെ ഇറക്കരുത്
  • അപകടമേഖല എന്ന സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനപ്പുറത്തേക്ക് ആരും ഇറങ്ങരുത്.
  • അടിയൊഴുക്കും പാറക്കെട്ടുകളും ചെളിയുമുള്ള സ്ഥലങ്ങളില്‍ ഒരിക്കലും ഇറങ്ങരുത്
  • മഴയുള്ള സമയത്തും ഡാമുകള്‍ തുറക്കുന്ന സമയത്തും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്
  • ജലാശയം, പാലം എന്നിവയുടെ അരികില്‍ നിന്ന് സെല്‍ഫി എടുക്കരുത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!