മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ മികവുറ്റതാ ക്കാനും ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനു മായി ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു. ആപ്പിലൂടെ പൊതുജനങ്ങള്‍ ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാ നും കഴിയും.അതിന് ശേഷം അനുഭവങ്ങള്‍, അവലോകനങ്ങള്‍ എന്നിവ ആപ്പിലൂടെ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും. രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും അവലോകനങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാവര്‍ക്കും കാണാന്‍ സാധിക്കും.
ജില്ലാ കലക്ടര്‍മാര്‍ക്കാണ് ആപ്പിന്റെ നിരീക്ഷണ ചുമതല. പാലക്കാ ട് സബ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിംഗാണ് ജില്ലയുടെ നോഡല്‍ ഓ ഫീസര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘എന്റെ ജില്ല’ ആപ്പ് ഡൗണ്‍ലോഡ് ചെ യ്യാം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ആപ്പ് ഉപയോ ഗിക്കാം. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താ വിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാന്‍ താല്‍പര്യമു ണ്ടെങ്കില്‍ മാത്രമേ അവ വെളിപ്പെടുത്തൂ.
‘എന്റെ ജില്ല’ ആപ്ലിക്കേഷന്‍: വിവരങ്ങള്‍ പരിശോധിക്കണം
‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയിലെ എല്ലാ സര്‍ ക്കാര്‍ ഓഫീസുകളും ഓരോ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം, വി ലാസം, ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പരിശോധിച്ച്, ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തിയ വിവരങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട്മൂ ന്നിനകം rdopkd@gmail.com ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ‘എന്റെ ജില്ല’ നോഡല്‍ ഓഫീസര്‍ കൂടിയായ പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിങ് അറിയിച്ചു. തിരുത്തല്‍ വരുത്തിയ റവന്യൂ, പോലീസ്, റോഡ് ഗതാഗതം, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ് .ഇ.ബി, കൃഷി, സിവില്‍ സപ്ലൈസ്, രജിസ്‌ട്രേഷന്‍, മൃഗസംരക്ഷ ണം, ഫിഷറീസ്, വ്യവസായം, അക്ഷയ കേന്ദ്രങ്ങള്‍, വാട്ടര്‍ അതോ റിറ്റി, കെ എസ് ആര്‍ ടി സി, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, സാമൂഹ്യനീതി, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഓഫീസു കളും ആപ്പില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ പരിശോധിക്കേണ്ടതാ ണ്. സംശയങ്ങള്‍ക്ക് 0491 2535585 എന്ന നമ്പറില്‍ ബന്ധപ്പെടാം.