കല്ലടിക്കോട്: മൂന്ന് കോടി രൂപ ചിലവിട്ട് ദേശീയപാതയുടെ നിലവാ രത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന കല്ലടിക്കോട് – തുടിക്കോട് റോഡി ന്റെ നിര്‍മ്മാണോദ്ഘാടനം അഡ്വ.കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ് രാമച ന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജീനീയര്‍ ശങ്കരന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.എന്‍.കെ നാരായണന്‍ കുട്ടി ,കെ. കോമളകുമാരി, എച്ച്. ജാഫര്‍. കെ.സി ഗിരീഷ്, ജയവിജയ ന്‍, സി.കെ ജയശ്രീ, കെ.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ എന്നിവര്‍ സംസാ രിച്ചു.റോഡ് നവീകരണം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ തുടിക്കോട് -മൂന്നേക്കര്‍- മീന്‍വല്ലം പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക.ടൂറിസം മേഖലയില്‍ അനന്ത സാധ്യതയു ള്ള മീന്‍വല്ലം മേഖലയ്ക്ക് ഈ റോഡിന്റെ നിര്‍മാണം ഏറെ പ്രയോ ജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.