മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം വനംവകുപ്പിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു.മുക്കണ്ണത്ത് പുത്തന്‍ വീട്ടില്‍ ശോഭയുടെ കൃ ഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചത്.എട്ടാം തിയതി രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കാട്ടുപന്നിശല്ല്യമുള്ളതായി അറിയിച്ച് വനംവകുപ്പിന് രേഖാ മൂലം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് നിരീക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രാത്രിയില്‍ വീ ണ്ടും കൃഷിയിടത്തില്‍ കാട്ടുപന്നിയെത്തിയതോടെ വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.രാത്രി ഒമ്പത് മ ണിയോടെ മണ്ണാര്‍ക്കാട് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഗ്രേഡ് വി രാജേഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിതിന്‍, വാച്ചര്‍ മാരായ കണ്ണന്‍, പഴനിസ്വാമി,ഡ്രൈവര്‍ സുധീഷ് എംപാനല്‍ പട്ടികയിലെ അംഗമായ കാ രാകുര്‍ശ്ശി സ്വദേശി അബൂബക്കര്‍ എന്നിവര്‍ സ്ഥലത്തെ ത്തി.ഏറെ നേരത്തെ ശ്രമത്തി നൊടുവിലാണ് രാത്രി 11 മണിയോടെ കൃഷിനശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിക്ക് നേ രെ അബൂബക്കര്‍ വെടിയുതിര്‍ത്തത്.ഏകദേശം അറുപത് കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയുടെ ജഡം പിന്നീട് സംസ്‌കരിച്ചു.
കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തി നും കൃഷിയ്ക്കും നാ ശം വരുത്തുന്ന കാട്ടുപന്നികളെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വെടിവെച്ച് കൊല്ലുന്നതിന് കഴിഞ്ഞ മാസം 27 മുതലാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ്് റേഞ്ചില്‍ നടപടി സ്വീകരിച്ചത്. ഇതുവരെ മൂന്ന് പരാതികളാണ് രേഖാ മൂലം ലഭിച്ചിട്ടുള്ളത്.ഇതില്‍ ഒരെണ്ണമാണ് തീര്‍പ്പാ ക്കിയിട്ടുള്ളത്.കല്ലടിക്കോട്,കാരാകുര്‍ശ്ശി ഭാഗത്ത് നിന്നുള്ളതാണ് മറ്റ് രണ്ട് പരാതികള്‍. കാട്ടുപന്നി ശല്ല്യവു മായി ബന്ധപ്പെട്ട് ഫോണിലൂടെയും വനംവകുപ്പിന് നിരവധി പരാ തികള്‍ ലഭിക്കുന്നുണ്ട്.വനാതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പുറത്തുള്ള ഭാഗ ങ്ങളിലെ ശല്ല്യക്കാരായ കാട്ടുപന്നി കളെയാണ് കൊല്ലുക.ഇതിനായി സെപ്റ്റംബര്‍ ഒന്നു മുതല്‍ മണ്ണാര്‍ ക്കാട്,പാലക്കയം,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനു കീഴില്‍ നാല് വന പാലകരും എംപാനല്‍ പട്ടികയിലെ ലൈസന്‍സുള്ള തോക്കുടമയും ഉള്‍പ്പെടുന്ന മൂന്ന് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിച്ചു വരുന്നതായി റേഞ്ച് ഓഫീസര്‍ ആഷിഖ് അലി അറിയി ച്ചു.
ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന് 8547 602 315 എന്ന നമ്പറില്‍ ബന്ധ പ്പെടാം.നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലുന്ന തിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇക്കഴിഞ്ഞ മെയിലാണ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘി പ്പിച്ചത്.