മണ്ണാര്‍ക്കാട്:നഗരത്തില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു.നെല്ലിപ്പുഴയിലെ ഹില്‍വ്യൂടവറിലുണ്ടായ അഗ്നിബാധ യിലാണ് ഹോട്ടലില്‍ താമസിച്ചിരുന്ന മലപ്പുറം തിരൂര്‍ ചെറിയമു ണ്ടം തലക്കളത്തൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (58),കൊള ത്തൂര്‍,പുലാമന്തോള്‍,പട്ടാമ്പി വിളയൂര്‍ എടപ്പലം സ്വദേശിയും വള പുരത്ത് താമസിക്കുന്ന മഞ്ചേരിതൊടി പുഷ്പലത (46) എന്നിവര്‍ മരി ച്ചത്.തീയുടെ പുകയില്‍ ശ്വാസതടസ്സം നേരിട്ടാണ് ഇരുവരുടേയും മരണം.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് കെട്ടിടത്തില്‍ പ്രവ ര്‍ത്തിക്കുന്ന മസാലി റെസ്‌റ്റോറന്റില്‍ അഗ്നിബാധയുണ്ടായത്. റെ സ്റ്റോറന്റ് പൂര്‍ണ്ണമായും കത്തി നശിച്ചു.ഹോട്ടല്‍ റിസപ്ഷന്‍ ഏരി യയും ഒന്നാം നിലയും തീവിഴുങ്ങി.തീപിടുത്തത്തിനിടെ മുറിയില്‍ കുടുങ്ങിയ പത്തിരിപ്പാല സ്വദേശി ഷറഫുല്‍ മന്‍സിലില്‍ അക്ബര്‍ അലി (44)യെ ഫയര്‍ഫോഴ്‌സെത്തി രണ്ടാം നിലയില്‍ നിന്നും വലയു പയോഗിച്ച് കെട്ടിയറക്കി പുറത്തേക്കെത്തിക്കുകയായിരുന്നു.
ഹോട്ടലില്‍ എട്ടു പേരാണ് വിവിധ മുറികളിലായി താമസിച്ചിരുന്ന ത്.തീപിടിത്തമുണ്ടായതോടെ ഹോട്ടല്‍ ജീവനക്കാരന്‍ നിയാസ് മുറി കളിലുള്ളവരെ വിവരമറിയിച്ച് പുറത്തേക്കിറങ്ങാന്‍ മുന്ന റിയിപ്പ് നല്‍കിയിരുന്നു.തീ നിയന്ത്രണ വിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് ഹോട്ടലിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ മധ്യവയസ്‌കനേയും യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ ത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അനുമാനം.
മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറിന്റെ ഉടമ സ്ഥതയിലുള്ളതാണ് ഹോട്ടലും കെട്ടിടവും.തീപിടിത്തമുണ്ടായ കാര്യം ഫയര്‍ഫോഴ്‌സിനെ യഥാസമയം വിവരമറിയിക്കാന്‍ ശ്രമി ച്ചെന്നും അവര്‍ എത്താന്‍ വൈകിയതാണ് ഇത്തരമൊരു ദുരന്ത ത്തിന് ഇടവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഏകദേശം നാലു കോടിയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികയായി കണക്കാ ക്കുന്നത്.
സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ വിശ്വനാഥ്,ഡിവൈഎസ്പി വിഎ കൃഷ്ണദാസ്,സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍,മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റാഫി, ജില്ലാ ഫയര്‍ ഓഫീസര്‍ ഋതീജ് വി.കെ,ഫയര്‍ ആന്‍ ഡ് റെസ്‌ക്യു ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് ഇന്റലിജന്‍സ് അസി.സ്റ്റേഷന്‍ ഓഫീസര്‍ പി നാസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശി ച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്് എസ്പി അറിയിച്ചു.