മണ്ണാര്‍ക്കാട്:സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ അന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) മണ്ണാര്‍ക്കാട് ചാപറ്റര്‍,എംഇഎസ് കല്ലടി കോളേജ് ,എംഇഎസ് യൂത്ത് വിങ് സംയുക്തമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷക്കുള്ള സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. നവം.26ന് ചൊവ്വാഴ്ച രാവിലെ 9.30 കല്ലടി കോളേജിലും ഉച്ചക്ക് 2 മണിക്ക് കോടതിപടി എമറാള്‍ഡ് റെസിഡന്‍സി ഹാളിലുമായാണ് പരിപാടി നടക്കുക. പ്രവേശനം സൗജന്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.താത്പര്യമുള്ളവര്‍ 9847986809, 9447963055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. പിഎസ് സി വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്യണമെങ്കില്‍

  1. 150 x 200 സൈസില്‍ 20 Kb കവിയാത്ത പേരും ഡയ്റ്റും ഉള്ള ഫോട്ടോ
  2. 150 x 200 സൈസില്‍ 20 kb കവിയാത്ത കൈയ്യൊപ്പ് സ്‌കാന്‍ ചെയ്ത ഫയല്‍.
  3. ആധാര്‍, വോട്ടര്‍ കഉ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍.
  4. എല്ലാ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കിറ്റുകളും കൈവശം വെയ്ക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!