പാലക്കാട്: കൊല്ലങ്കോട് നെന്മേനി ഭാഗത്ത് അനധികൃതമായി നട ത്തിവന്ന വ്യാജ ആയുര്‍വേദ കേന്ദ്രം പൂട്ടിച്ചു. തലവേദന മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് 15 വര്‍ഷമായി മന്ത്രവാദം, ആയുര്‍വേദ ചികിത്സ എന്നിവ നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തി നടപടിയെടുത്തത്. പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയാണ് സ്ഥാപനം നടത്തിയിരുന്നത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആയുര്‍വേദം) ഡോ. എസ് ഷിബു, ആയുര്‍വേദ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരായ ഡോ. എസ്. ഡി.ശ്രീജന്‍, ഡോ. അദീഷ്, അലോപ്പതി വിഭാഗം ഡ്രഗ് ഇന്‍ സ്പെക്ടര്‍മാരായ നവീന്‍, വിജിന്‍, ഡോ. ഹേമ, രാജേഷ് എന്നിവ രാണ് പരിശോധന നടത്തിയത്. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കെതിരെയും തുടര്‍ നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറി യിച്ചു.