മണ്ണാര്‍ക്കാട്: മുളകുപൊടി മുഖത്തേക്കെറിഞ്ഞ് വീട്ടമ്മയുടെ സ്വര്‍ ണ്ണ താലിമാല കവര്‍ന്നതായി പരാതി.മണ്ണാര്‍ക്കാട് പെരിമ്പടാരി ചെ ന്തിപ്പാടം കല്ലിങ്ങല്‍ വീട്ടില്‍ ലിഷ (50)യാണ് കവര്‍ച്ചയ്ക്ക് ഇരയായ ത്.ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വീട്ടിലെ ത്തിയ മോഷ്ടാവ് പേര് വിളിക്കുകയും അയല്‍ വീട്ടുകാരായിരിക്കു മെന്ന് ധരിച്ച് വാതില്‍ തുറന്ന ലിഷയുടെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് രണ്ട് പവന്‍ വരുന്ന മാല പൊട്ടിച്ച് കടന്നുകളയുക യുമായി രുന്നുവേ്രത.ലിഷയുടെ ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി യെങ്കിലും ആരെയും കണ്ടെത്താനായില്ല.വീട്ടിലെ വൈദ്യുതി ഫീസ് ഊരിയ നിലയിലായിരുന്നു.വിവരമറിയിച്ചതിന്റെ അടിസ്ഥാ നത്തില്‍ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധ ന നടത്തി.ലിഷയുടെ ഭര്‍ത്താവ് വിജയകുമാര്‍ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ അപ്പാര്‍ട്ടുമെന്റില്‍ സുരക്ഷാ ജീവനക്കാരനാണ്.ഇദ്ദേഹ ത്തിന് ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ജോലിയുണ്ട്.രണ്ട് പെണ്‍മ ക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു.രണ്ടാമത്തേയാള്‍ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ഹോംസ്‌റ്റേയില്‍ ജോലി ചെയ്്ത് വരികയാണ്. സംഭവ സമയത്ത് ലിഷ വീട്ടില്‍ തനിച്ചായിരുന്നു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.