അഗളി: അട്ടപ്പാടിയിലെ കുറുമ്പ ഗോത്രഭാഷയില്‍ സിനിമ ഒരുക്കി ഓസ്‌കാര്‍ വേദിയിലെത്തിച്ച സംവിധായകന്‍ വിജീഷ് മണിയെ മല്ല് മണ്‍േ്രട തലപ്പാവ് അണിയിച്ച് ഗോത്ര ജനത ആദരിച്ചു.അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ നടന്ന ചടങ്ങ് അഗളി എഎസ്പി പദംസിങ് ഉദ്ഘാ ടനം ചെയ്തു.ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ.ആര്‍ പ്രഭുദാസ്,എസിഎഫ്എസ് സെക്രട്ടറി രാജേഷ്,ടിഇഒ സുധീപ്, വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് വിഎം ലത്തീഫ്,പി ഷറഫുദ്ദീന്‍ സംസാരിച്ചു.കുറുമ്പ ഗോത്രകവിയും ഗായ കനുമായ എ പണലി,കലാകാരന്‍മാരയ ഉഷ സഹദേവന്‍, സിന്ധു പഴനി,ചെല്ലി കന്തന്‍,കാളി ശിവലിംഗന്‍,ജോമോള്‍ അനീഷ്,സുന്ദരന്‍ കാടന്‍,കാടന്‍ ലിങ്കന്‍ എന്നിവര്‍ ഗോത്ര നൃത്തവും ഗാനങ്ങളും അവതരിപ്പിച്ചു.കുറുമ്പ ഭാഷയിലെ സിനിമ ‘ മ്….’ (സൗണ്ട് ഓഫ് പെയിന്‍) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഉള്‍ പ്പെടുത്തണമെന്ന് വിജീഷ് മണി ആവശ്യപ്പെട്ടു.