അലനല്ലൂര്‍:എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജ യം നേടിയ ചിരട്ടക്കുളത്തെ വിദ്യാര്‍ത്ഥി പ്രതിഭകളെ എം.എസ്.എ ഫ്, യൂത്ത് ലീഗ്, മുസ്ലിം ലീഗ് ചിരട്ടക്കുളം യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ അനുമോദിച്ചു.

പ്ലസ് ടു പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ ടി.കെ അജ്‌സല്‍ അമീന്‍, കെ.ഹന യൂനു സ്, പി.മാളവിക, എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ കെ.റാഷിദ്, കെ.ടി ഫിദ ഷെറിന്‍, കെ.ടി നിദ എന്നി വരെയാണ് വീടുകളിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചത്.

ബ്ലോക്ക് പഞ്ചായത്തംഗവും മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖല പ്രസിഡന്റുമായ പി.ഷാനവാസ് മാസ്റ്റര്‍ ഉപഹാരം സമ്മാനിച്ചു. യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, ഷറഫുദ്ധീന്‍ പുത്തന്‍ക്കോട്ട്, എം.എസ്.എഫ് മേഖല പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് അജ്മല്‍ വടക്കന്‍, ജനറല്‍ സെക്രട്ടറി അര്‍ഷക്ക് പുത്തന്‍ക്കോട്ട്, ട്രഷറര്‍ പി.പി അന്‍സാറുദ്ധീന്‍, റംഷാഫ് മഠത്തില്‍, എം.റാഷിന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!