അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന ശേഖരണാര്‍ത്ഥം മുണ്ട് ചലഞ്ചുമായി ഡിവൈഎഫ്‌ഐ.അലനല്ലൂര്‍ പഞ്ചായത്തിലെ പെരിമ്പടാരി വാര്‍ഡിലെ പ്രതിരോധപ്രവര്‍ത്തന ങ്ങള്‍ക്കായണ് ഡിവൈഎഫ്‌ഐ പെരിമ്പടാരി യൂണിറ്റ് മുണ്ട് ചലഞ്ച് ഒരുക്കിയിരിക്കുന്നത്.399 രൂപ വിലയുള്ള കേരളത്തനിമയുള്ള കു ത്താമ്പുള്ളി മുണ്ടുകളാണ് ചലഞ്ചിലൂടെ വില്‍പ്പനയ്ക്കായി വെക്കു ന്നത്.കോവിഡ് കുറയാതെ നാട് സമ്പൂര്‍ണ ലോക് ഡൗണിലാവു കയും പ്രതിസന്ധികള്‍ നീങ്ങാതെയും നില്‍ക്കുന്ന സാഹചര്യത്തി ല്‍ പൊതുജനങ്ങളില്‍ നിന്നും സഹായപ്രവര്‍ത്തനങ്ങള്‍ക്കായി ഫ ണ്ട് പിരിച്ചെടുക്കാന്‍ സാധ്യമല്ലത്തതിനാലാണ് മുണ്ടുകള്‍ വില്‍പ്പന നടത്തി ഫണ്ട് കണ്ടെത്തുന്നതിനായി ക്യാമ്പയിന്‍ സംഘടിപ്പിച്ചിരി ക്കുന്നതെന്ന് അലനല്ലൂര്‍ മേഖല സെക്രട്ടറിയേറ്റ് അംഗം നിതിന്‍ രാജ് യൂണിറ്റ് സെക്രട്ടറി വിപിന്‍,പ്രസിഡന്റ് റാഫി എന്നിവര്‍ അറിയിച്ചു.

ലോക് ഡൗണില്‍ നാട് അടച്ചിട്ടപ്പോഴും സഹായ പ്രവര്‍ത്തനങ്ങളുമാ യി കര്‍മ്മനിരതരായിരുന്നു പെരിമ്പടാരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.കോവിഡ് ബാധിതരായി ക്വാറന്റൈനില്‍ കഴിഞ്ഞ വീട്ടുകാര്‍ക്ക് ഭക്ഷ്യകിറ്റുകളെത്തിച്ച് നല്‍കിയും ഇത്തരം വീടുകളി ലെ കന്നുകാലികള്‍ക്ക് തീറ്റയെത്തിച്ചും, മാതൃകാപരമായ പ്രവര്‍ത്ത നങ്ങള്‍ നടത്തിയിരുന്നു.വാര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപ കരണങ്ങളും എത്തിച്ചു നല്‍കിയിരുന്നു.ഏകദേശം ഒന്നേ കാല്‍ ല ക്ഷം രൂപയുടെ സഹായ പ്രവര്‍ത്തനങ്ങളാണ് ഡിവൈ എഫ്‌ ഐ പെ രിമ്പടാരി വാര്‍ഡില്‍ നടത്തിയിട്ടുള്ളത്.മുണ്ട് ചലഞ്ചില്‍ പങ്കെടു ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9544121716, 8590297947, 892187 8546 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!