തെങ്കര: തൊഴിലുറപ്പു മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലിടങ്ങളില്‍ എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതി ഷേധ സമരം നടത്തി.ഓരോ പഞ്ചായത്തിലും വാര്‍ഡു കേന്ദ്രങ്ങളി ലെ തൊഴിലിടങ്ങളിലായിലായിരുന്നു സമരം.തെങ്കരയിലും ചേറും കുളത്തും സമരം യൂണിൻ ഏരിയാ പ്രസിഡൻറ്അലവിയും കൊറ്റിയോട് സിപിഎം ഏരിയ സെ ന്റര്‍ അംഗം വിനോദും ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് എ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാര ന്‍,യൂണിയന്‍ പ്രസിഡന്റ് സാവിത്രി,ഉമാദേവി,പ്രവീണ്‍,ഇന്ദിര എന്നിവര്‍ സംസാരിച്ചു.
ജാതിവിഭജനം നടത്തി മൂന്ന് പ്രത്യേക അക്കൗണ്ടുകളില്‍ കൂലി അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക,തൊഴിലുറപ്പ് കൂലി 600 രൂപയാക്കുക,നഗര തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പി ലാക്കുക,തുടര്‍ച്ചയായി ഇന്ധന വിലവര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ള യടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക,സ്ത്രീ സുരക്ഷ ഉറപ്പാക്കുക,75 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് ഉത്സവ ബത്ത അനുവദിക്കുക എന്നീ ആവശ്യ ങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.