മണ്ണാര്‍ക്കാട് : മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന സമ്മേള നത്തിന് തുടക്കം കുറിച്ച് ഉബൈദ് ചങ്ങലീരി നഗറില്‍ (തറയില്‍ ഓഡിറ്റോറിയം) ഗാന്ധിയുടെ ഇന്ത്യ എന്ന പ്രമേയത്തില്‍ ഓപ്പണ്‍ സെമിനാര്‍ നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഇന്ത്യ ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പ്രതിവിധി മഹാത്മ ഗാന്ധിയാണെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ സാജിദ് അദ്ധ്യക്ഷനായി.ഇന്ത്യയെ രൂപപ്പെടുത്തിയതും, ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതും സ്വാതന്ത്രം നേടി തന്നതും മഹാത്മ ഗാന്ധിയാണ്.ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും,ജനങ്ങളുടെ പൗര സ്വാതന്ത്രത്തെ പോലും ഇല്ലാതെ ആക്കി ഫാസിസ്റ്റ് നടപടികളുമായി ബി.ജെ.പി ഭരണകൂടം മുന്നോട്ട് പോകുമ്പോള്‍ ഗാന്ധിയിലേക്ക് മടങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ.കെ.എസ് മാധവന്‍, അഡ്വ.വി.കെ ഫൈസല്‍ ബാബു, കളത്തില്‍ അബ്ദുള്ള, മരക്കാര്‍ മാരായമംഗലം, ഗഫൂര്‍ കോല്‍കളത്തില്‍, ടി.എ സലാം, അന്‍വര്‍ സാദത്ത്, ഫായിദ ബഷീര്‍, കല്ലടി ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.