കോട്ടോപ്പാടം: പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് ഗ്രാമത്തെ കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ദത്തെടുത്തു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ് നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് വിഷയമവതരിപ്പിച്ച് സംസാരി ച്ചു. കച്ചേരിപ്പറമ്പ് എ.എം.എല്‍.പി സ്‌കൂള്‍പ്രധാനാധ്യാപകന്‍ സി. മുഹമ്മദ് അലി മാസ്റ്റര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജയശ്രീ ടീച്ചര്‍ ,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബാബു മാസ്റ്റര്‍, അദ്ധ്യാപ കരായ ഹംസ മാസ്റ്റര്‍ ,അഷ്‌റഫ് മാസ്റ്റര്‍, സഞ്ചിത് മാസ്റ്റര്‍ ,നൗഫല്‍ മാസ്റ്റര്‍,അയ്യപ്പ ദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഹരിത ഗ്രാമം പദ്ധതിയില്‍ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാമത്തെ ദത്തെടുത്തത്. ഇവിടുത്തെ നിര്‍ധനരും നിരാലംബ രുമായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കല്‍,വൃദ്ധജനങ്ങളെ വീടുകളില്‍ ചെന്ന പരിചരിക്കല്‍ ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!