മണ്ണാര്‍ക്കാട്: പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഇനി പ്ലസ് ടുവിന് ഏത് ഗ്രൂപ്പ് തെരഞ്ഞെടുക്കണമെന്ന ആലോചനയിലായിരിക്കും ഇക്കുറി ഉപരിപഠന യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെല്ലാം. എസ്എസ്എല്‍ സിക്ക് ശേഷം ഹയര്‍ സെക്കണ്ടറി തന്നെയാണ് പ്രധാന ഉപരിപഠന മേഖല.രാജ്യത്തും വിദേശത്തും ഏതു പ്രഫഷണല്‍ കോഴ്‌സുകളി ലേക്കും പ്ലസ്ടു പഠനം നിര്‍ബന്ധമാകുകയാണ്.ഏതു കോഴ്‌സിലാണ് കൂടുതല്‍ തൊഴില്‍ സാധ്യതയെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരു പോലെ ആശയക്കുഴപ്പത്തിലാകുന്ന സമയം കൂടിയാണ് ഇത്.പ്ലസ്ടുവിന് കൊമേഴ്‌സ് ,ഹ്യുമാനിറ്റീസ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയാന്‍ ചിലകാര്യങ്ങള്‍ പങ്കുവെ ക്കുകയാണ് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ട റി സ്‌കൂളിലെ കോമേഴ്‌സ് വിഭാഗം അധ്യാപകന്‍ കെഎച്ച് ഫഹദ്.

ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, മാത്സ്/സ്റ്റാ റ്റിസ്റ്റിക്‌സ്/പൊളിറ്റിക്‌സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയ ങ്ങള്‍ ഉള്‍പ്പെടുന്ന നാല് സബ്ജക്ട് കോമ്പിനേഷനുകളിലൊന്ന് തിര ഞ്ഞെടുക്കാം.

ഉപരി പഠന സാധ്യതകള്‍:

പ്ലസ്ടു കഴിഞ്ഞാല്‍ കൊമേഴ്‌സ്, ആര്‍ട്‌സ് വിഷയങ്ങളില്‍ മൂന്നു വര്‍ ഷ ഡിഗ്രിക്കോ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോ ചേ രാം.ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടിങ്, കമ്പനി സെ ക്രട്ടറി കോഴ്‌സുകള്‍ക്ക് ചേരാം.മാനേജ്‌മെന്റ് കോഴ്‌സുകള്‍, കമ്പ്യൂ ട്ടര്‍ കോഴ്‌സുകള്‍, സെക്രട്ടറി കോഴ്‌സുകള്‍ എന്നിവയുമുണ്ട്. ബാങ്കി ങ്, ഇന്‍ഷുറന്‍സ്, ഐ.ടി., മാനേജ്‌മെന്റ്, ഫിനാന്‍സ് മേഖലകളില്‍ ,മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ഹോട്ടല്‍ മാനേജ്മെന്റ്, ഫുഡ്ക്രാഫ്റ്റ് മാനേജ്മെന്റ് കൊമേഴ്‌സുകാര്‍ക്ക് അവസരങ്ങളുണ്ട്.സി. എ പോ ലെയുള്ള പഠനം കോമേഴ്സ് ഡിഗ്രി കോഴ്സ് പഠനത്തോടൊപ്പം നടത്തു ന്നത് നന്നായി പ്രയത്‌നിക്കാന്‍ തയ്യാറുള്ളവര്‍ക്ക് വലിയസാധ്യതകള്‍ തുറക്കുന്നു.കമ്പ്യൂട്ടര്‍ മേഖലയില്‍(ഓഫീസ്,അക്കൗണ്ടിംഗ്)പ്ലസ് ടു കൊമേഴ്സ് ഗ്രൂപ്പുകാര്‍ക്ക് ജോലി സാധ്യയുണ്ട്.

ഹ്യൂമാനിറ്റീസ് കോഴ്സിന്റെ പ്രത്യേകത:

ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റ ഡീസ്, ഫിലോസഫി, സോഷ്യല്‍വര്‍ക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈ ക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യല്‍വര്‍ക്ക്, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്‌കൃതസാഹിത്യം, സംസ്‌കൃ തശാസ്ത്രം, കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സൈക്കോളജി, മ്യൂസിക്, മലയാളം എന്നിവയി ല്‍ ഏതെങ്കിലും നാല് വിഷയവും രണ്ട് ഭാഷാവിഷയങ്ങളുമാണ് പഠി ക്കാനുണ്ടാകുക.32ഓളം കോമ്പിനേഷന്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലുണ്ട്.

പ്ലസ്ടൂവിന് ശേഷം തുടര്‍പഠനം നടത്തിനായി ഭാഷാ സാഹിത്യം, ജേര്‍ ണലിസം, ചരിത്രം, പുരാവസ്തുപഠനം, ബാങ്കിംഗ്, വിനോദസഞ്ചാരം, ടാക്സേഷന്‍ മള്‍ട്ടിമീഡിയ ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം നിയമ പഠനം, ഇന്ത്യന്‍ എക്കണോമിക്സ് സര്‍വ്വീസ്, ഇന്റര്‍നാഷണല്‍ റിലേ ഷന്‍സ്, ഫിലീം സോഷ്യല്‍ വര്‍ക്ക്, ടൂറിസവുമായി ബന്ധപ്പെട്ട മേഖ ലകള്‍ ഈ ഗ്രൂപ്പിലൂടെ പഠിക്കാം.സിവില്‍ സര്‍വ്വീസ് പോലെയുള്ള മേഖലകളില്‍ ഡിഗ്രിക്ക് ശേഷം ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകാര്‍ക്ക് സാധ്യ തയുണ്ട്.ഹ്യുമാനിറ്റീസ് ,കൊമേഴ്സ് അവസരങ്ങള്‍ വേറെയുമുണ്ട്. ജന റല്‍ നഴ്‌സിങ് (ജിഎന്‍എം)പ്ലസ്ടു വിന് ഹ്യൂമാനിറ്റിസ് ഗ്രൂപ്പ് എടുത്ത വര്‍ക്കും ജനറല്‍ നഴ്‌സിങ് പഠിക്കാം

ഹോട്ടല്‍ മാനേജ്മന്റ് (ഡിഎച്ച്എം):

മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സാണിത് .ഫുഡ് പ്രൊഡക്ഷന്‍ ഫുഡ് ആന്‍ഡ് ബീവറേജ് മാനേജ്മന്റ് കാറ്ററിങ് ഓപ്പറേഷന്‍ അഡ്മിനിസ്‌ട്രേ ഷന്‍ ടൂറിസം മാര്‍ക്കറ്റിങ് മേഖലകളുണ്ട്.

ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്:
സേവനം , വിദ്യാഭ്യാസം സമൂഹ ഉന്നമനം ,പൊതുജനാരോഗ്യം എന്നിങ്ങനെയുള്ള സേവന മേഖലകളിലെ പഠനമാണ് സോഷ്യല്‍ വര്‍ക്ക് ഡിഗ്രി.ബി എ ഇന്റര്‍നാഷണല്‍

ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്:

ടൂറിസം രംഗത്ത് വളരെയധികം തൊഴില്‍ സാധ്യതയുണ്ട് .ടൂറിസത്തിന്റെ സേവനങ്ങളും ,ഭൂമിശാസ്ത്രവും ,ഗതാഗതസംവിധാനവും ഇംഗ്ലീഷ് ഫ്രഞ്ച് തുടങ്ങിയ വിദേശഭാഷകളും ബി എ ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പഠന വിഷയമാണ് കേരളത്തിലും കേരളത്തിന് പുറത്തും ഈ കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദ്യാഭ്യസസ്ഥാപനമുണ്ട്.

ബാച്ചിലര്‍ ഓഫ് ടൂറിസം അഡ്മിനിസ്‌ട്രേഷന്‍:

ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ രംഗത്തുള്ള ഒരു ബിരുദ കോഴ്‌സാണിത് കോഴ്‌സില്‍ ടൂറിസം മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍എന്നിവയാണ് പാഠ്യവിഷയമായി വരുന്നത്.

ബി വി എ (ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ്):

ബി വി എ ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് അനിമേഷന്‍ വീഡിയോ ,സിറാക്‌സിസ് ,ഫര്‍ണിച്ചര്‍ ,ഗ്ലാസ് ,സ്വര്‍ണം ,വെ ള്ളി,ഫോട്ടോപ്രിന്റ് ,മീഡിയ തുടങ്ങിയവയുമായി ബന്ധപ്പെ ട്ടതാണിത്.

ബി എസ് സി സൈക്കോളജി:

പഠനം പൂര്‍ത്തിയാക്കിയാല്‍ സൈക്കോളജിസ്റ്റായും കൗണ്‍സിലിംഗ് പ്രവര്‍ത്തിയും ചെയ്യാം.

എല്‍ എല്‍ ബി (ബാച്ചിലര്‍ ഓഫ് ലെജിസ്ലെറ്റെവ് ലോ):

പ്ലസ്ടു വിന് ശേഷം പഞ്ചവത്സര നിയമ പഠനത്തിന് ചേരാവുന്നതാണ് അല്ലെങ്കില്‍ മൂന്ന് വര്ഷം ഏതെങ്കിലും ഡിഗ്രി എടുത്തതിന് ശേഷം എല്‍ എല്‍ ബി ചെയ്യാം.

ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്.

തൊഴിലാളികള്‍,തൊഴില്‍മേഖല വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രചോദനം എന്നിവ ഉള്‍പ്പെടുന്നു

ബി എ ജേര്‍ണലിസം:

മൂന്ന് വര്‍ഷത്തെ ഡിഗ്രീ കോഴ്‌സ് ആണിത്. പത്രപ്രവര്‍ത്തനം,ടെലിവിഷന്‍വാര്‍ത്താ മേഖല ഉള്‍പ്പെടുന്നു

ബി എസ് സി മാസ് കമ്യൂണിക്കേഷന്‍:

കമ്യൂണിക്കേഷന്‍ പ്രിന്റ്, റേഡിയോ, ടീവി ,പരസ്യം എന്നിവഉള്‍പ്പെടുന്ന മേഖലയാണ് മാസ് കമ്യൂണിക്കേഷന്‍ മീഡിയ പ്രൊഫഷന്‍ സാധ്യത ഏറെയാണ്

ബി എസ് സി ഫാഷന്‍ ഡിസൈനിങ്:
വസ്ത്രനിര്‍മ്മാണരംഗത് തൊഴില്‍ നേടാം

ബി എസ് സി ഇന്റീരിയര്‍ ഡിസൈനിങ്ങ്:
ഡിസൈനിങ്ങ് മേഖലയില്‍ താല്പര്യമുള്ളവര്‍ക്കു ജോലിസാധ്യത യുണ്ട്.

സയൻസ് കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർ അറിയാൻ

സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോ ളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌ സ്, സൈക്കോളജി എന്നീ പത്ത് വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും രണ്ട് ഭാഷാ വിഷയങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.ഒമ്പത് സബ്ജ ക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്.മെഡിക്കല്‍, എന്‍ജിനീ യറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കു ന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോ മ്പിനേഷന്‍ തിരഞ്ഞെടുക്കാം.

സയന്‍സ് ഗ്രൂപ്പ് സബ്ജക്ട് കോമ്പിനേഷനുകള്‍:

1.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി
2.ഫിസിക്‌സ്, കെമിസ്ട്രി, ഹോം സയന്‍സ്, ബയോളജി
3.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോം സയന്‍സ്
4.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജിയോളജി
5.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്
6.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്
7.ഫിസിക്‌സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ജിയോളജി
8.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്
9.ഫിസിക്‌സ്, കെമിസ്ട്രി, സൈക്കോളജി,ബയോളജി.

സയന്‍സ്ഗ്രൂപ്പ്എടുത്തവര്‍ക്കുള്ള ഉപരി പഠന സാധ്യതകള്‍

മെഡിസിന്‍ കണക്ക് വിഷയത്തോട് താത്പര്യമില്ലാത്തവര്‍ക്ക് ഫി സിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോം സയന്‍സ്/സൈക്കോ ളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്നറാങ്ക് നേടു ന്നവര്‍ക്കു ഡോക്ടറാവാന്‍ പഠിക്കാം.എം.ബി.ബി.എസിന് പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പ തി, ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, വെറ്ററിനറി സയന്‍ സ്, ഡെയറി, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്‌നോളജി ആന്‍ ഡ് ജനിറ്റിക്‌സ്, ബി.എസ്സി. നഴ്‌സിങ് എന്നിവക്കും സാധ്യതകളുണ്ട്. ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ബിരുദത്തിന് ചേരാം.പാരാമെഡിക്കല്‍, ഫിസിയോതെറാപ്പി, ഒക്യു പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ലാബ് ടെക്‌നോളജി, ജനറല്‍ നഴ്‌സിങ്, ഒപ്‌ടോമെട്രി, ഫാര്‍മസി ഡിപ്ലോമ തുടങ്ങി ബയോളജി ക്കാര്‍ക്ക് വേറെയും മേഖലകളുണ്ട്

എന്‍ജിനീയറിങ്:

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയന്‍സ്/ജിയോ ളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയ ങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എന്‍ജിനീയറി ങ്ങിന് പോവാം .മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയ ങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്‌നിക്കുകളില്‍ എന്‍ജിനീയറിങ് ഡിപ്ലോമക്ക് ചേരാം.പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്‌നോളജി എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളുണ്ട്.ബി.എസ്സി.ക്ക് ശേഷം ഉപരിപഠനത്തിന് പോവാം.ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷ ന്‍സും (ബി.സി.എ.) കൂടാതെ ഇക്കണോമിക്‌സ് അടക്കമുള്ള ആര്‍ട്‌ സ് വിഷയങ്ങളിലും ഡിഗ്രിക്ക് ചേരാം.പാരാമെഡിക്കല്‍, ഫിസി യോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ലാബ് ടെക്‌നോളജി, ജനറല്‍ നഴ്‌സിങ്, ഒപ്‌ടോമെട്രി, ഫാര്‍മസി ഡിപ്ലോമ തുടങ്ങി സയന്‍സ് ബയോളജിക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്‌സുകളുണ്ട്.രണ്ടു വര്‍ഷം കൊണ്ടു ചെയ്തു തീര്‍ക്കാ വുന്ന ഫാര്‍മസി, ലാബ് ടെക്നോളജി, റേഡിയോളജിക്കല്‍ ടെക്നിക്സ്, ഒപ്ടൊമെട്രി, ഡെന്റല്‍ ടെക്നോളജി, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളുണ്ട്.കാര്‍ഡിയാക് വാസ്‌കുലര്‍ ടെക്നോളജി, അനസ്തേ ഷ്യ ടെക്നോളജി, ബ്ലഡ് ബാങ്കിങ്ങ് ടെക്നോളജി, ഡയാലിസിസ് ടെ ക്നോളജി എന്നിവ കുറഞ്ഞ സമയത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയു ന്നതും ജോലി സാധ്യതയുള്ളതുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!