തച്ചമ്പാറ: അഖിലേന്ത്യാ സഹകരണ വാരോ ഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയന്റെയും കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യ ത്തിൽ മുറ്റത്തെ മുല്ല വായ്പാ പദ്ധതി സെമിനാർ നടത്തി.കരിമ്പ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കല്ലടിക്കോട് ബാങ്ക് പ്രസിഡണ്ട് എം.എം മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. എം. പുരുഷോത്തമൻ വിഷയം അവതരിപ്പി ച്ചു. യൂസഫ് പാലക്കൽ, ആന്റണി മതിപ്പുറം, എം.കെ മുഹമ്മദ് ഇബ്രാഹീം, വി.മണികണ്ഠൻ, കെ.കെ ചന്ദ്രൻ, വി.കെ ഷൈജു, മേഴ്സി ജോസഫ്, കെ.ജി.സാബു തുടങ്ങിയവർ പ്രസംഗിച്ചു. ജോൺ കുര്യൻ സ്വാഗതവും ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.