കോട്ടോപ്പാടം:പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുക യെന്ന ലക്ഷ്യത്തോടെ കനറാ ബാങ്ക് കോട്ടോപ്പാടം ബ്രാഞ്ച് സംഘ ടിപ്പിക്കുന്ന ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി നവംബര്‍ 22ന് നടക്കും. തിരുവിഴാംകുന്നിലുള്ള കനറാ ബങ്ക് ബ്രാഞ്ചില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് പരിപാടി. ഭവന വായ്പ,വാഹന വായ്പ,കാര്‍ഷിക വായ്പ,ബിസിനസ് വായ്പ തുടങ്ങി എല്ലാതരത്തിലുള്ള വായ്പകളും ലളിതമായ വ്യവസ്ഥകളില്‍ പരിപാടിയില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുള്ളതായി ബ്രാഞ്ച് മാനേജര്‍ ജിനോ തോമസ് അറിയിച്ചു. വിവിധ വായ്പാ പദ്ധതികള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്ന തിന്റെ ഭാഗമായാണ് ഉപഭോക്തൃ സമ്പര്‍ക്ക് പരിപാടി സംഘടിപ്പി ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:04924 262400,8547859412