മണ്ണാര്‍ക്കാട്:നേരിനായ് സംഘടിക്കുക,നീതിക്കായ് പോരാടുക എന്ന പ്രമേയത്തില്‍ മുസ് ലിം യൂത്ത് ലീഗ് നടത്തി വരുന്ന സംഘടനാ കാമ്പയിനിന്റെ ഭാഗമായുള്ള മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേ ളനം നവംബര്‍ 22 മുതല്‍ 24 വരെ മണ്ണാര്‍ക്കാട് നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.22ന് പ്രസിഡന്റ് സി എ സാജിത് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. ഉച്ചതിരിഞ്ഞ് 3.15ന് ഗാന്ധിയുടെ ഇന്ത്യ എന്ന വിഷയത്തില്‍ ഓപ്പണ്‍ സെമിനാര്‍ നടക്കും.ഇടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സി എ സാജിത് അധ്യക്ഷത വഹിക്കും.അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ,വി.ടി.ബല്‍റാം എംഎല്‍എ,കെഇഎന്‍ കുഞ്ഞഹമ്മദ്, ഡോ.കെ. എസ് മാധവന്‍,അഡ്വ.വി.കെ ഫൈസല്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.ഗഫൂര്‍ കോല്‍ക്കളത്തൂര്‍ സ്വാഗതവും ഇഖ്ബാല്‍ പുതുനഗരം നന്ദിയും പറയും.23ന് രാവിലെ 9 മണി മുതല്‍ കോടതി പടി തറയില്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും .വ്യക്തി ജീവിതത്തിലും സംഘടനാ രംഗത്തും പ്രയോജനപ്പെടുന്ന പഠനാര്‍ഹമായ സെഷനുകളോടെയാണ് പ്രതിനിധി സമ്മേളന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറി യിച്ചു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിഎഎംഎ കരീം,കളത്തില്‍ അബ്ദുല്ല,മരക്കാര്‍ മാരായമംഗലം,എം എ സമദ് എന്നിവര്‍ സംസാരിക്കും. പിഎ തങ്ങള്‍,എംഎം ഹമീദ്,എന്‍ ഹംസ,പൊന്‍പാറ കോയക്കുട്ടി,കെപി മൊയ്തു,അഡ്വ ടിഎ സിദ്ധീഖ്, കല്ലടി അബൂബക്കര്‍,റഷീദ് ആലായന്‍,എംഎസ് നാസര്‍,ടിഎ സലാം മാസ്റ്റര്‍,സി മുഹമ്മദ് ബഷീര്‍,പിപി അന്‍വര്‍സാദത്ത് ,അഡ്വ. അന്‍വര്‍ സാദത്ത്,ഷറഫു പിലാക്കല്‍,കെഎം സാലിഹ ടീച്ചര്‍,എസ് കുമാരന്‍ എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് വ്യക്തി ത്വം എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ ഡോ സുലൈമാന്‍ മേല്‍പ്പത്തൂര്‍ പ്രഭാഷണം നടത്തും.മുജീബ് മല്ലിയില്‍ അധ്യക്ഷത വഹിക്കും.എഎം അലി അസ്ഗര്‍ സ്വാഗതവും നസീര്‍ തൊട്ടിയാല്‍ നന്ദിയും പറയും. രണ്ട് മണിക്ക് രാഷ്ട്രീയ എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ അഡ്വ കെഎന്‍എ ഖാദര്‍ എംഎല്‍എ പ്രഭാഷണം നടത്തും.വിപി ഫാറൂഖ് മാസ്റ്റര്‍ അധ്യക്ഷത വഹി ക്കും.സക്കരിയ കൊടുമുണ്ട സ്വാഗതവും പിഎം സലാഹുദ്ധീന്‍ നന്ദിയും പറയും. 3.30ന് നടക്കുന്ന സമാപനത്തില്‍ പികെ ഫിറോസ് പ്രഭാഷണം നടത്തും.മുജീബ് കാടേരി പ്രസംഗിക്കും.യു ഹൈദ്രോസ്,എംഎ ജബ്ബാര്‍ മാസ്റ്റര്‍,കെകെഎ അസീസ്,പിഇഎ സലാം മാസ്റ്റര്‍,പിടി മുഹമ്മദ് മാസ്റ്റര്‍,എംഎസ് അലവി,അഡ്വ മുഹമ്മദലി മാറ്റാംതടം,അബ്ദുഹിമാന്‍ അയിലൂര്‍, കെ.കെ. അസീസ്,എം മമ്മദ് ഹാജി,ബഷീര്‍ തെക്കന്‍,കെഎം ഷിബു തുടങ്ങിയവര്‍ സംബന്ധിക്കും. 23ന് ഏഴിന് നടക്കുന്ന സ്‌നേഹ സംഗമം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും 24ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ഫായിദാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കൗണ്‍സിലേഴ്‌സ് സംഗമം കളത്തില്‍ അബ്ദുല്ലയും ഉദ്ഘാടനം ചെയ്യും.റിട്ടേണിംഗ് ഓഫീസര്‍ മുജീബ് കാടേരി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കള ത്തില്‍,സെക്രട്ടറിമാരായ കെ.പി.എം സലീം,പി.എം. സലാഹുദ്ദീന്‍, എ.എം അലി അസ്‌ക്കര്‍,ഷമീര്‍ പഴേരി,ഷറഫു ചങ്ങലീരി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!