കല്ലടിക്കോട്: നവീകരിച്ച നാട്ടുകല്‍ താണാവ് ദേശീയപാതയില്‍ അപകടങ്ങള്‍ക്ക് അറുതിയാകുന്നില്ല. മൂന്നിടങ്ങളിലുണ്ടായ അപക ടത്തില്‍ ഒരാള്‍ മരിച്ചു.പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നൊട്ട മല,താഴെ പനയമ്പാടം,കല്ലടിക്കോട് ചുങ്കം എന്നിവടങ്ങളിലാണ് വാഹനാപകടമുണ്ടായത്.

മണ്ണാര്‍ക്കാട് നൊട്ടമലയില്‍ കണ്ടെയ്‌നറും ചരക്ക് ലോറിയും കൂട്ടി യിടിച്ചുണ്ടായ അപകടത്തിലാണ് ഒരു ജീവന്‍ പൊലിഞ്ഞത്.ചരക്ക് ലോറി ഡ്രൈവര്‍ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി കെ ബാല കുമാര്‍ (42) ആണ് മരിച്ചത്.പഴയ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.കണ്ടെയ്‌നര്‍ ലോറി പാല ക്കാട് ഭാഗത്തേക്കും ചരക്ക് ലോറി എതിര്‍ ദിശയിലുമാണ് സഞ്ചരി ച്ചിരുന്നത്.ഇടിയുടെ ആഘാതത്തില്‍ ചരക്കുലോറിക്കുള്ളില്‍ കുടു ങ്ങിയ ബാലകുമാറിനെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കണ്ടെയ്‌നര്‍ ലോറി മറ്റൊ രു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ചരക്ക്‌ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് താഴെ പനയമ്പാടത്ത് പിക്കപ്പ് വാനും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച ത്.ഡ്രൈവര്‍മാരും യാത്രക്കാരുമുള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയി ലും പ്രവേശിപ്പിച്ചു.യാത്രക്കാരുമായി കോഴിക്കോട് നിന്നും പാല ക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയി ടിച്ചത്.ഉച്ചയ്ക്ക് 12 .30 ഓടെ കല്ലടിക്കോട് ചുങ്കത്ത് പാല്‍വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞു.ആര്‍ക്കും പരിക്കില്ല.

കല്ലടിക്കോട് കരിമ്പ മേഖലയില്‍ ഒരു മാസത്തിനിടെ ആറോളം അപകടങ്ങളാണ് ഉണ്ടായത്.കഴിഞ്ഞ ദിവസം ആര്യമ്പാവിലും പി ക്കപ്പ് വാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചിരുന്നു.മഴ സമയങ്ങളിലാ ണ് പൊതുവേ ദേശീയപാതയില്‍ അപകടങ്ങള്‍ ഉണ്ടാ കുന്നത്.പാത നവീകരിച്ചതോടെ അപകടങ്ങള്‍ പെരുകുകയാ ണ്.പാതയുടെ ഉപ രിതലം മിനുസമായതിനാല്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടുന്നില്ലെന്ന ആക്ഷേപമാണ് കരിമ്പ പനയമ്പാടത്ത് അപ കടങ്ങള്‍ പതിവായപ്പോ ള്‍ ഉയര്‍ന്നത്.ഇതേ തുടര്‍ന്ന പനയമ്പാടത്ത് പാതയില്‍ ഗ്രിപ്പിട്ടിരുന്നു. എന്നാല്‍ ഇന്ന് കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചത് ഗ്രിപ്പിട്ടിട്ടുള്ള സ്ഥലത്ത് നിന്നും ഏകദേശം നൂറ് മീറ്റര്‍ മാറിയാണ്.താത്കാലിക പരിഹാരം കണ്ട് അധികൃതര്‍ തടിതപ്പു മ്പോള്‍ ദേശീയപാത അപകടങ്ങളുടെ യും സഞ്ചാരവഴിയായി തുട രുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!