തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് വിജയത്തില്‍ മികച്ച നേട്ടം.714 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 712 പേ രും ഉപരിപഠനത്തിന് അര്‍ഹത നേടി.വ177 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.പരീക്ഷയെഴുതിയ 25 ശതമാനം വിദ്യാര്‍ത്ഥികളും സമ്പൂര്‍ണ എ പ്ലസ് നേടി.79 കുട്ടിക ള്‍ക്ക് ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായി.കഴിഞ്ഞ വര്‍ഷങ്ങളില്‍ കോങ്ങാട് നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സമ്പൂര്‍ണ്ണ എ പ്ലസ് കരസ്ഥമാക്കുന്ന വിദ്യാലയം എന്ന ബഹുമതി ഇത്തവണ യും തിളക്കമാര്‍ന്ന വിജയത്തോടെ ദേശബന്ധു നിലനിര്‍ത്തി. വിജ യികളെ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!