പാലക്കാട്: കണ്ണൂരില്‍ നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങളോടെ വിജയ കിരീടം ചൂടിയ ജില്ലാ ടീമിന് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ ആവേശോജ്ജ്വല വരവേല്‍പ്പ് നല്‍കി. ജില്ലയുടെ അഭിമാനങ്ങളായ കായിക താരങ്ങളേയും പരിശീലകരേയും പി.എം.ജി. എച്ച്.എസ്. എസ് പരിസരത്തുനിന്ന് ബാന്റ് വാദ്യത്തോടെയും നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെയും അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ ഗവ.മോയന്‍ എല്‍.പി സ്‌കൂളിലേക്ക് ആനയിച്ചു.തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ. പ്രേംകുമാര്‍ അധ്യക്ഷനായി.വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍,ജില്ലാ പഞ്ചായത്തംഗം നിധിന്‍ കണിച്ചേരി, ജില്ലാ സ്‌കൂള്‍ സ്പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ജിജി ജോസഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ ടി.ജയപ്രകാശ്,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഹരിദാസ്,എ.ഇ.ഒ സുബ്രഹ്മണ്യന്‍, നഗര സഭാ കൗണ്‍സിലര്‍ ഉദയന്‍,അധ്യാപക സംഘടന പ്രതിനിധികളായ എം.എ.അരുണ്‍കുമാര്‍,കരീം പടുകുണ്ടില്‍,ഹമീദ് കൊമ്പത്ത്,എ.ജെ. ശ്രീനി,സതീഷ് മോന്‍, പൗലോസ്,വി.യു.ജോണ്‍സണ്‍, പി.എസ് .ജവ ഹര്‍, വി.എ.എം.യൂസഫ്, എം.കെ.മുബാറക്,മേളകളുടെ സെക്ഷന്‍ സൂപ്രണ്ട് പി.തങ്കപ്പന്‍,ഹയര്‍സെക്കന്ററി പ്രതിനിധി അനില്‍, മോയന്‍ എല്‍.പി. എസ് പ്രധാനാധ്യാപിക മണിയമ്മ,പി.ടി.എ പ്രസിഡണ്ട് പി.ഷംസുദ്ദീന്‍,കായികാധ്യാപകരായ ചന്ദ്രന്‍ മുതലമട, ജാഫര്‍ ബാബു, രാമചന്ദ്രന്‍,സിജിന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!