പാലക്കാട്:സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ യാത്രാക്കൂലിയില്‍ ഇളവു ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പ്രൊഫോമയിലുള്ള ബസ്സ് യാത്രാ കണ്‍സെഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കാണിക്കണമെന്ന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പല സ്വകാര്യ, സര്‍ക്കാര്‍ കോളെജുകളിലെ വിദ്യാര്‍ഥികളും കണ്‍സെഷന്‍ കാര്‍ഡുകള്‍ കാണിക്കാതെ ബസ്സ് ജീവനക്കാരുമായി വാക്ക്തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 28 ന് നടന്ന ജില്ലാ സ്റ്റുഡന്‍സ് ട്രാവല്‍ കമ്മിറ്റിയുടെ യോഗ തീരുമാനമനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനമേധാവികള്‍ യാത്രാ കണ്‍സെഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്ക ണമെന്നും യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലം കൂടി വ്യക്തമായി കാര്‍ഡില്‍ രേഖപ്പെടുത്തണമെന്നും റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.