തച്ചനാട്ടുകര: പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി. കരിങ്കല്ലത്താണി മുതല്‍ കൊടക്കാട് വരെ ദീര്‍ഘദൂര ഓട്ടമത്സരം നടന്നു. ഗോള്‍ഡന്‍ പാലോട് ക്ലബ് താരങ്ങളായ പി.കെ അശ്വിന്‍, നൃഥിന്‍ കൃഷ്ണ, ഇര്‍ഫാന്‍ മുഹമ്മദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കേരളോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി സുബൈര്‍, പി.മന്‍സൂര്‍ അലി, ഇ.എം നവാസ്, എ.കെ വിനോദ്, പി.രാധാകൃഷ്ണന്‍, ബീനാ മുരളി എന്നിവര്‍ സംസാരിച്ചു. കെ. ഹംസ മാസ്റ്റര്‍, പി.ടി സൈദ്, പി. കുഞ്ഞലവി മാസ്റ്റര്‍, മുരളികൃഷ്ണന്‍, സി. ഉമ്മര്‍ വിവിധ ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
