അലനല്ലൂര്‍:വിസ്മയ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കണ്ണംകുണ്ട് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് നവംബര്‍ 24ന് ഞായാറാഴ്ച വൈകീട്ട് നാല് മണിക്ക് തുടക്കമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.ഉദ്ഘാടനവേളയില്‍ ദേശീയ അത്‌ലറ്റ് കുഞ്ഞുമുഹമ്മദ്,ഹംസ ചാത്തോലി,അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി,അലനല്ലൂര്‍ സര്‍വ്വീസ് സഹക രണ ബാങ്ക് പ്രസിഡന്റ് അബൂബക്കര്‍,ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയഷേന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്ണംകുണ്ട് മിനി സ്‌റ്റേഡിയത്തിലാണ് മത്സരം. ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ 32 ടീമുകള്‍ മത്സരി ക്കും. വൈകീട്ട് 5 മണിക്കാണ് മത്സരങ്ങള്‍ നടക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!