അഗളി:മഴ ശക്തി പ്രാപിക്കും മുമ്പേ അട്ടപ്പാടി ചുരം റോഡില്‍ ഗര്‍ത്തം രൂപ്പെട്ടത് അപകടഭീതിയുയര്‍ത്തുന്നു.പത്താം വളവിന് സമീപത്തായാണ് ഗര്‍ത്തമുണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങ ളിലുണ്ടായ മഴയായിരിക്കാം ഇതിന് വഴി വെച്ചതെന്നാണ് കരുതു ന്നത് കഴിഞ്ഞ മാസം ചുരം ഏഴാം വളവില്‍ വെള്ളച്ചാട്ടത്തിന് സമീ പത്തായി മണ്ണിടിച്ചിലുണ്ടായി.മഴക്കാലത്ത് ചുരത്തിലൂടെയുള്ള യാ ത്ര ഭീതിതമാണ്.മണ്ണിടിച്ചിലാണ് പലപ്പോഴും യാത്രക്ക് ഭീഷണിയാ കാറുള്ളത്.മരം വീണും യാത്ര തടസ്സപ്പെടാറുണ്ട്.ചുരത്തില്‍ പലയി ടങ്ങളിലും റോഡ് തകര്‍ന്നിട്ടുണ്ട്. അറ്റകുറ്റപണികള്‍ കാര്യമായി നട ന്നിട്ടില്ല.കുത്തനെയുള്ള കയറ്റമുള്‍പ്പടെ 12 മുടിപ്പിന്‍ വളവുകളാണ് ചുരത്തിനുള്ളത്.അട്ടപ്പാടിക്കാര്‍ക്ക് മണ്ണാര്‍ക്കാട്ടേക്കും തിരിച്ചുമെ ത്താനുള്ള ഏക മര്‍ഗമാണിത്.ചുരത്തില്‍ മണ്ണിടിഞ്ഞോ മരം വീ ണോ ഗതാഗതം തടസ്സപ്പെട്ടാല്‍ അട്ടപ്പാടി ഒറ്റപ്പെട്ട് പോകാറാണ് പതി വ്.അട്ടപ്പാടി ചുരം അടക്കമുള്ള മണ്ണാര്‍ക്കാട് ചിന്നത്തടാകം അന്തര്‍ സംസ്ഥാന പാതയുടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ 80 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.