കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സജീറിന്റെ സുഹൃത്ത് അമ്പലപ്പാറ പു ത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മഹേഷ് (30) വിഷം ഉള്ളില്‍ ചെന്ന്അ ത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികി ത്സയി ലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മഹേഷിന്റെ മരണം സംഭ വിച്ചിരിക്കുന്നത്.സജീറിന് നേരെ താനാണ് വെടിയുതിര്‍ത്ത തെന്നും വിഷം കഴിച്ച് മരിക്കാന്‍ പോവുകയാണെന്നും ഞായറാഴ്ച രാത്രി 11 മണിയോടെ വാഴത്തോട്ടത്തിന്റെ ഉടമ തയ്യില്‍ സാദിഖി നെ ഫോ ണില്‍ വിളിച്ച് അറിയിച്ചിരുന്നു.ആദ്യം വിശ്വസിക്കാന്‍ പ്രയാസപ്പെ ട്ടെങ്കിലും സംശയം തോന്നിയതിനെ തുടര്‍ന്ന് സുഹൃ ത്തുക്കളെ കൂട്ടി കാവല്‍പ്പുരയിലെത്തി നോക്കിയപ്പോഴാണ് സജീര്‍ മരിച്ച് കിടക്കുന്നത് കണ്ടത്.ഉടന്‍ വിവരം പോലീസില്‍ അറിയിക്കു ക യായിരുന്നു.സംഭവം നടന്ന ശേഷം മഹേഷിനെ കാണാതായിരു ന്നു.പിന്നീട് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മഹേ ഷിനെ സജീര്‍ മരിച്ച് കിടന്ന ഷെഡ്ഡില്‍ നിന്നും അല്‍പ്പം മാറി അവശ നിലയില്‍ കണ്ടെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!