മണ്ണാര്‍ക്കാട്: പലക്കാട് നിന്നും തമിഴ്‌നാട്ടിലേയ്ക്ക് കെ.എസ്. ആര്‍. ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്ക മായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്നും നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണ മുണ്ട്. നിലവില്‍ സംസ്ഥാനത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സി യുടെ ഏക അന്തര്‍ സംസ്ഥാന ബോണ്ട് സര്‍വ്വീസാണ് ജില്ലയിലേത്.

പ്രധാനമായും ബാങ്ക്, റെയില്‍വെ ജീവനക്കാര്‍ക്കാണ് ബോണ്ട് സര്‍വ്വീസ് കൊണ്ടുള്ള പ്രയോജനം ലഭിക്കുക. പാലക്കാട് നിന്നും രാവിലെ അഞ്ചിന് പോത്തന്നൂരിലേയ്ക്കാണ് ആദ്യ സര്‍വ്വീസ്. തുടര്‍ന്ന് രാവിലെ 7.45 നും 8.15 നും കോയമ്പത്തൂരിലേയ്ക്ക് കെ. എസ്.ആര്‍.ടി.സി ബോണ്ട് സര്‍വ്വീസ് നടത്തുന്നു. മൂന്ന് സര്‍വ്വീസു കളിയായി ഏകദേശം 125 യാത്രക്കാരുണ്ട്. ഒരു ദിവസത്തേയ്ക്ക് പോക്കുവരവിനായി 200 രൂപയാണ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വ്വീസ് ആവശ്യമുള്ളവര്‍ ജില്ലാ ഓഫീസില്‍ നേരിട്ടെത്തി 5000 രൂപ അടച്ച് 25 ദിവസത്തേ ക്കുള്ള കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!