കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റിലെ കരടിയോട് ഭാഗത്ത് മരം മുറിച്ചു കടത്തിയ സംഭവത്തില്‍ വലിയ തോതില്‍ ദുരൂഹതയു ണ്ടെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെ ന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വനഭൂമിയിലെ ജണ്ടക്കും സ്വകാര്യ ഭൂമിയുടെ അതിര്‍ത്തിക്കും ഇടയില്‍ കാണുന്നിടത്താണ് മരം മുറിച്ച കുറ്റികള്‍ ഉള്ളത്.വനം വകുപ്പും സ്വകാര്യ വ്യക്തിയും മരം മുറിച്ചെടുത്തിട്ടില്ലന്ന് പറയുമ്പോള്‍ ഇവിടെ നിന്ന് മരം മുറിച്ചു കടത്തി കൊണ്ട് പോയത് ആരെന്നു കണ്ടെത്തേണ്ടതുണ്ട്.മരം ന ഷ്ടപ്പെട്ടതില്‍ വനം വകുപ്പിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. വനപാലക രുടെ ഒത്താശ കൂടാതെ ഇവിടെ നിന്ന് സ്വകാര്യ വ്യക്തികള്‍ക്ക് മരം മുറിക്കാനോ കടത്തി കൊണ്ട് പോവാനോ സാധ്യമല്ലെന്നിരിക്കെ സമഗ്രമായ അന്വേഷണം നടത്തി സംഭവത്തിന്റെ യാഥാര്‍ഥ്യം പുറ ത്ത് കൊണ്ട് വരണമെന്നും ആവശ്യമെങ്കില്‍ വിജിലന്‍സ് അ ന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രദേശം സന്ദര്‍ശിച്ച യൂത്ത് ലീഗ് ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സംഘം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍, മണ്ഡലം ജന. സെക്രട്ടറി മുനീര്‍ താളിയില്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി റഷീദ് മുത്തനില്‍, പഞ്ചായത്ത് ലീഗ് സെക്രട്ടറി സൈനുദ്ധീന്‍ താളി യില്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പാടുവില്‍ മാനു,ജന. സെക്രട്ടറി എ.കെ കുഞ്ഞയമു,ഒ.ശിഹാബ്, സി ഫൈസല്‍, റാഷിക് കൊങ്ങത്ത്, ശിഹാബ് അരിയൂര്‍,, ജലീല്‍, നഫാഹ് എന്നിവര്‍ സംബന്ധിച്ചു.