എടത്തനാട്ടുകര: ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിക്കു നേരെ കടു വയുടെ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പ് അനാസ്ഥ തുടരുക യാണെന്നാരോപിച്ച് പ്രതിഷേധ പരിപാടികളുമായി ഉപ്പുകുളം പൗര സമിതി രംഗത്ത്. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാവ ശ്യ പ്പെട്ട് വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് പൊന്‍പാറ സെന്ററില്‍ ജീ വന്‍ രക്ഷാ സമരം നടത്തും. മൂന്ന് ദിവസത്തിനകം കൂട് സ്ഥാപിക്കു മെന്ന വനംവകുപ്പിന്റെ ഉറപ്പ് ഒരാഴ്ച്ചയോളമായിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് സമര പരിപാടി സംഘടിപ്പിക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരം എന്നും ഉപ്പുകു ളം പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.