മണ്ണാര്‍ക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോടില്‍ വനഭൂമി യില്‍ നിന്നും മരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപി മണ്ണാര്‍ ക്കാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വനംകൊള്ളയാണ് നടന്നിട്ടുള്ളതെന്നും ഇതിന് വനംവകു പ്പ് സമാധാനം പറയണമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദക്ക ത്തുള്ള പടലത്ത് ആവശ്യപ്പെട്ടു.ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് തൊട്ടടുത്ത് നിന്നാണ് മരം മുറിച്ച് കടത്തിയിരിക്കുന്നത്.ഇക്കാര്യം അറിഞ്ഞില്ല കണ്ടില്ലെന്ന വനംവകുപ്പിന്റെ വാദം വിലപ്പോകില്ല.മരം ആര് മോ ഷ്ടിച്ചുവെന്നത് വംവകുപ്പ് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.അല്ലാത്ത പക്ഷം വനംവകുപ്പിനെതിരെ നടപടിയുണ്ടാകു മെന്നും സംഭവം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെ ന്നും സദക്കത്തുള്ള പറഞ്ഞു.വനം ജനങ്ങളുടെ സ്വത്താണ്. വനത്തി ല്‍ നിന്നും ഒരു തടി പോലും നഷ്ടപ്പെടാന്‍ എന്‍സിപി സമ്മതിക്കില്ലെ ന്നും എന്‍സിപി ചൂണ്ടിക്കാട്ടി.വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പിസി ഹൈദരാലി,സെക്രട്ടറി ഷെഫീഖ്, എന്‍ വൈസി ബ്ലോക്ക് പ്രസിഡന്റ് പിസി ഇബ്രാഹിം ബാദുഷ എന്നിവര്‍ പങ്കെടുത്തു.