അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയില്‍ കടുവയുടെ ആക്ര മണത്തില്‍ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി വെള്ളേങ്ങര ഹുസൈ നെ അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വീട്ടിലെത്തി സന്ദര്‍ശിച്ചു. തലനാരിഴക്കാണ് ഹുസൈന്‍ കടുവയുടെ ആക്രമണത്തില്‍ നിന്നും വലിയ പരിക്കുകളേക്കാതെ രക്ഷപ്പെട്ടത്. വനംവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായാല്‍ ജനങ്ങളെ അറിയിക്കേണ്ടതും ജാഗ്രതാ നിര്‍ദ്ദേശം നല്‍ കേണ്ടതും വനംവകുപ്പിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഉപ്പുകു ളത്ത് ടാപ്പിങ് തൊഴിലാളികളും പ്രദേശവാസികളും വന്യമൃഗങ്ങളെ ത്തുന്നത് വനംവകുപ്പിനെ അറിയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനാവശ്യമായ കൂട് ഉടനടി സ്ഥാപിക്കാനും പരിക്കേറ്റ ഹുസൈന് അടിയന്തര ചികിത്സാ സഹാ യം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് പതിവായ പ്രദേശത്ത് ഇവയെ തട യാനാവശ്യമായ ശാശ്വത നടപടികള്‍ ഉണ്ടാകണമെന്നും വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ഷാനവാസ്, ബഷീര്‍ തെക്ക ന്‍, വാര്‍ഡ് അംഗം ബഷീര്‍ പടുകുണ്ടില്‍,ഹംസ ഹാജി പടുകുണ്ടില്‍, പത്മജന്‍ മുണ്ടഞ്ചീരി, സിബ്ഹത്ത് താളിയില്‍, കെ.സക്കീര്‍, വി.ടി മുഹമ്മദ്, എന്‍.നൗഷാദ്, മഠത്തൊടി അബൂബക്കര്‍ തുടങ്ങിയവരും എംഎല്‍എല്‍യ്‌ക്കൊപ്പമുണ്ടായിരുന്നു