കാരാകുര്‍ശ്ശി :പാലക്കാട്, തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതി രാന്‍ തുരങ്കത്തിലെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതു മരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ നിരന്ത രമായ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാരിന് ജനങ്ങ ളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നിരവധി പരിമിതിക ള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് സര്‍ക്കാര്‍ ഇത്തരം ഇടപെടലുകള്‍ നട ത്തുന്നതെന്നും മന്ത്രി പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലത്തി ലെ കുണ്ടുകണ്ടം എഴുത്തോംപാറ പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എഴുത്തോംപാറ പാലം യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ ജന ങ്ങള്‍ക്ക് മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളില്‍ എത്തി ച്ചേരുന്നതിന് വളരെ വലിയ സമയലാഭം ഉണ്ടാകും. കാര്‍ഷിക മേഖ ലയിലും വിദ്യാഭ്യാസ മേഖലയിലും ഇതുമൂലം നേട്ടങ്ങള്‍ ഉണ്ടാകും. എഴുത്തോംപാറ പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രയത്‌നിച്ച മുന്‍ എം.എല്‍.എ കെ.വി വിജയദാസിനെ മന്ത്രി അനുസ്മരിച്ചു. കി ഫ്ബിയില്‍ നിന്നും ഏട്ട് കോടി രൂപയാണ് പാലത്തിനായി അനുവദി ച്ചിരിക്കുന്നത്. കോങ്ങാട് നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയായി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുണ്ടുകണ്ടം കെ.വി വിജയദാസ് നഗറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം പി. മൊ യ്തീന്‍കുട്ടി, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമല ത, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ശ്രീകൃഷ്ണപുരം ബ്ലോ ക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.