അഗളി:സൂര്യകാന്തിയുടെ ശോഭയില്‍ തിളങ്ങി അട്ടപ്പാടി പ്ലാമരം നരസിമുക്ക്പാതയോരം.കുന്നന്‍ചാളയില്‍ മഞ്ഞപ്പരവതാനി വിരിച്ച പോലെ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് പ്രദേശവാസിയായ പഴനി സ്വാമിയുടെ അരയേക്കര്‍ പാടം.മത്സരിച്ചു വിരിഞ്ഞ് നില്‍ക്കുന്ന പൂപ്പാടം കാണാന്‍ ലോക് ഡൗണിലും ആളുകളെത്തുന്നുണ്ട്. കുന്ന ന്‍ചാളയില്‍ വീണ്ടും സൂര്യകാന്തിപ്പൂക്കള്‍ പുഞ്ചിരിക്കുന്നത് അട്ടപ്പാ ടിയില്‍ ഒരുകാലത്ത് സജീവമായി സൂര്യകാന്തികൃഷിയുടെ കഥകൂ ടി പറഞ്ഞാണ്.രണ്ട് പതിറ്റാണ്ടു മുമ്പു വരെ അട്ടപ്പാടിയില്‍ സൂര്യകാ ന്തി കൃഷിയുണ്ടായിരുന്നു.വിപണിയിലെ അസ്ഥിരതയെ തുടര്‍ന്നാ ണ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങിയത്.ഇന്ന് നാമമാത്ര മായേ കൃഷിയുള്ളൂ.ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പഴനിസ്വാമിയും സൂര്യകാന്തി കൃഷി ചെയ്യുന്നത്.
സ്വന്തമായി ആട്ടി എണ്ണയാക്കി ഉപയോഗിക്കാനാണ് കൃഷി.നിലം ഉഴുതു വിത്തുകള്‍ നേരിട്ട് വിതയ്ക്കുകയാണ് പഴനിസ്വാമിയുടെ രീതി.ഒരു ഏക്കറിലേക്ക് ആറ് കിലോയോളം വിത്ത് വേണം. സൂ ര്യപ്രകാശം ധാരാളം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുളള സ്ഥലമാ യിരിക്കണം.കനത്ത മഴയില്ലാത്ത കാലാവസ്ഥയാണ് അനുകൂ ലം.നനച്ചാല്‍ ചെടികള്‍ നന്നായി പൂവിടും.നാലു മാസം കൊണ്ട് വിളവെടുക്കാവുന്ന കൃഷിയാണ് സൂര്യകാന്തി. ഒന്നരമാസത്തിനു ള്ളില്‍ പൂവിട്ട് തുടങ്ങും.ഒരേക്കറില്‍ നിന്നും നാനൂറ് കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.കിലോയ്ക്ക് 30-40 രൂപവരെ ലഭിക്കാറുണ്ട്.ഭക്ഷ്യ എണ്ണയുടെ ഉല്‍പാദനത്തിനാണ് വാണിജ്യാടിസ്ഥാനത്തില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നത്.ഒരു കിലോഗ്രാം വിത്തില്‍ നിന്നും 300 മില്ലി ഗ്രാം എണ്ണ ലഭിക്കും.ഇലകള്‍ പേപ്പര്‍ നിര്‍മാണത്തിനും കാലിത്തീറ്റയായും ഉപയോഗിക്കുന്നുണ്ട്.
ഏറെ ലാഭകരമാണ് സൂര്യകാന്തി കൃഷി.സൂര്യകാന്തിക്കുരു ആട്ടി എണ്ണയെടുക്കുന്നതിനുള്ള സൗകര്യമില്ലാത്തതാണ് ഏക പ്രതിസ ന്ധി.കോയമ്പത്തൂരിലാണ് ഇതിനുള്ള സംവിധാനമുള്ളത്.കൃഷി ഭവന്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയാല്‍ അട്ടപ്പാടിയിലെ തരിശുനി ലങ്ങള്‍ സൂര്യകാന്തി വിടരുന്ന പാടങ്ങളാകുമെന്നാണ് പഴനിസ്വാമി പറയുന്നത്.അട്ടപ്പാടി,അഗളി,നരസിമുക്ക് പ്രദേശങ്ങളും കിഴക്കന്‍ അട്ടപ്പാടിയിലെ ഭൂരിഭാഗം സ്ഥലങ്ങളും കൃഷിക്ക് അനുയോജ്യ മാണ്.പൊതുവേ വന്യമൃഗങ്ങളുടെ ശല്ല്യം കുറവാണ് സൂര്യകാന്തി കൃഷിയ്ക്ക്.