കോട്ടോപ്പാടം:നിയമവും മാനദണ്ഡവും ലംഘിച്ച് വനപാലകര്‍ അമ്പ ലപ്പാറ മേഖലയിലെ കര്‍ഷകരുടെ ഭൂമിയില്‍ ജണ്ട സ്ഥാപിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡ ലം കമ്മിറ്റി.മലയോര കര്‍ഷകര്‍ വര്‍ഷങ്ങളായി നികുതി അടച്ച് വരുന്ന ഭൂമിയിലാണ് കയ്യേറ്റമാണെന്നാരോപിച്ച് ജണ്ട സ്ഥാപിക്കുന്ന ത്.വനംവകുപ്പിന്റെ ഈ ദ്രോഹ നടപടികള്‍ക്കെതിരായ നിയമ പോരാട്ടത്തിന് മുസ്‌ലിം ലീഗ് പാര്‍ട്ടി കൂടെയുണ്ടാകുമെന്ന് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.സര്‍വേ നടപ ടികള്‍ ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
അമ്പലപ്പാറ,കരടിയോട്,ഇരട്ടവാരി പ്രദേശങ്ങളില്‍ വനംവകുപ്പ് ജണ്ട സ്ഥാപിച്ച സ്ഥലം മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രതിനി ധി സംഘം സന്ദര്‍ശിച്ചു.ജില്ലാ സെക്രട്ടറിമാരായ അഡ്വ ടിഎ സിദ്ദീ ഖ്,കല്ലടി അബൂബക്കര്‍,റഷീദ് ആലായന്‍,നിയോജക മണ്ഡലം പ്ര സിഡന്റ് ടിഎ സലാം മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി സി മുഹമ്മദ് ബ ഷീര്‍,ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി,ഒ ചേക്കുമാസ്റ്റര്‍,എംകെ മുഹ മ്മദാലി,റഷീദ് മുത്തനില്‍,മനാഫ് കോട്ടോപ്പാടം,ഷൗക്കത്ത് തിരു വിഴാംകുന്ന്,കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ സിപി ഷിഹാബ്,ജോയി പരിയാരത്ത്,തങ്കച്ചന്‍ തുണ്ടത്തില്‍,ഖാലിദ് മലയി ല്‍,ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.